X

മുംബൈയെ വീഴ്ത്തി ചെന്നൈ; പോയിന്റ് പട്ടികയില്‍ രണ്ടാമത്

ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈയെ വീഴ്ത്തി ചെന്നൈ. ആറ് വിക്കറ്റിന്റെ മിന്നും വിജയത്തോടെ ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. രോഹിത് ശര്‍മയുടെ മുംബൈ ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ അനായാസം മറിക്കടക്കുകയായിരുന്നു. ആദ്യ മത്സരത്തിലും ജയം ധോണിപ്പടക്കൊപ്പമായിരുന്നു.

ചെന്നൈക്കു വേണ്ടി ഗെയ്ക്‌വാദും കോണ്‍വെയും മികച്ച പ്രകടനം പുറത്തെടുത്തു. മുംബൈയുടെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത് 64 റണ്‍സെടുത്ത നെഹാല്‍ വധേരയാണ്. മൂന്നാമനായി ഇറങ്ങിയ രോഹിത് ഇന്നും പൂജ്യത്തിന് പുറത്തായി. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന താരമായി രോഹിത് ശര്‍മ മാറി. 16 തവണയാണ് രോഹിത് ഒറ്റക്കം കാണാതെ പുറത്താകുന്നത്.

webdesk13: