ആലപ്പുഴ: സര്‍ക്കാരും ഇടതുമുന്നണിയും ചേര്‍ന്ന് നടത്തുന്ന വനിതാമതിലിന്റെ സംഘാടക സമിതിയില്‍ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും എം.പിമാരായ കെ.സി വേണുഗോപാലിനേയും ഒഴിവാക്കി. കേരളത്തെ വിഭാഗീയതയിലേ്ക്ക് കൊണ്ടുപോകുന്ന വനിതാ മതിലിനെതിരെ നേരത്തെ തന്നെ യുഡിഎഫ് രംഗത്ത് വന്നിരുന്നു. എന്നിട്ടും ആലപ്പുഴയിലെ പരിപാടിയുടെ മുഖ്യരക്ഷാധികാരികളായ പ്രതിപക്ഷ നേതാവിനേയും എം പിമാരേയും ഉള്‍പ്പെടുത്തുകയായിരുന്നു. രമേശ് ചെന്നിത്തലയും കെ.സിയും പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് ഇവരെ ഒഴിവാക്കിയതായി അറിയിച്ചിരിക്കുന്നത്.
- 6 years ago
chandrika