X

ഒമാൻ മുസാണ്ടം തീരത്ത് ഈദ് ആഘോഷമാക്കി ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്തിന്റെ ചെങ്കിളിയൻ പെരുമ സീസൺ-2

ഷാർജ :ബലിപെരുന്നാളിനോടനുബന്ധിച്ച് ഇത്തിരി നേരം ഒത്തിരി കാര്യം, കളിച്ചും ചിരിച്ചും വിനോദയാത്രയിലൂടെ കൂടാൻ ഒരു ദിനം, എന്ന പ്രമേയത്തിൽ ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ചെങ്കളീയൻ പെരുമ 2024, സീസൺ 2 ഒമാനിലെ മുസാണ്ടം തീരത്ത്, സ്വിമ്മിങ്ങും സ്പീഡ് ബോട്ട് റൈഡിങ്ങും ബനാന റൈഡിങ്ങും ഫിഷിങ്ങും കൊണ്ട് ആവേശമായി മാറി.

പ്രസിഡന്റ് എംഎസ് ശരീഫ് പൈക്കയുടെ അധ്യക്ഷതയിൽ ജില്ല വൈസ് പ്രസിഡന്റ് മാഹിൻ ബാത്തിഷ പൊവ്വൽ ഫ്ലാഗ് ഓഫ് നിർവഹിച്ചു, മണ്ഡലം പ്രസിഡണ്ട് മഹമൂദ് എരിയാൽ ആശംസകൾ നേർന്നു.
ഉല്ലാസ യാത്രയ്ക്ക് മാറ്റുകൂട്ടി ക്വിസ്മത്സരവും വിവിധ കലാപരിപാടികളും വനിത സംഗമവും നടന്നു, പഞ്ചായത്ത് കെഎംസിസി സെക്രട്ടറി കാദർ അർക്ക മാസ്റ്ററായ വിജ്ഞാനവും കുസൃതിയും നിറഞ്ഞ ക്വിസ്മത്സരത്തിൽ യൂസഫ് അർളടുക, നൗഷാദ് കുഞ്ഞിക്കാനം സമ്മാനങ്ങൾ വാരിക്കൂട്ടി , വിവിധ കലാപരിപാടികൾക് ജില്ലാ ഭാരവാഹികളായ മാഹിൻ ബാത്തിഷ, ശരീഫ് പൈക്ക, ഷാഫി കുന്നിൽ നേതൃത്വം നൽകി, പരിപാടിയിൽ മികച്ചതും ചിരി പടർത്തിയതും കാസർഗോഡ് കല്യാണങ്ങളിലെ പുതിയാപ്പിളനെ അറക്കാക്കൽ തന്നെയാണ്, ഒപ്പം മാപ്പിളപ്പാട്ടും ഒപ്പനയും കൈമുട്ടി പാട്ടും മികച്ചതാക്കാൻ പഞ്ചായത്ത് ഭാരവാഹികളായ, എംഎസ് ശരീഫ്, ജമാൽ കാസി, ഹാരിസ് ബേവിഞ്ച, നൗഷാദ് കുഞ്ഞിക്കാനം, ആബിദ് ഷാർജ, യൂസഫ് അർളടുക, സിഎം സലീം 4th മൈൽ, ഇക്ബാൽ ബേവിഞ്ച തുടങ്ങിയവർ നേതൃത്വം നൽകി, യാത്രയ്ക്ക് മാറ്റുകൂട്ടിയ വനിതാ സംഗമത്തിൽ പഞ്ചായത്തിന് കീഴിൽ വനിതാ വിംഗ് രൂപീകരണത്തിന് ആവശ്യമുയർന്നു.

യാത്രയിൽ സംബന്ധിച്ച ജില്ലാ വൈസ് പ്രസിഡന്റ് മാഹിൻ ബാത്തിഷ, മണ്ഡലം പ്രസിഡന്റ് മഹമൂദ് ഏരിയാൽ, എന്നിവർക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി, യാത്രയിൽ സംബന്ധിച്ച എല്ലാവർക്കും സ്നേഹസമ്മാനവും നൽകുകയുണ്ടായി.
യാത്രയുടെ പ്രചരണാർത്ഥം നടത്തിയ ഐ ഫോൺ 15 പ്രോ മാക്സ് ലക്കി ഡ്രോയുടെ നറുക്കെടുപ്പിലെ വിജയികളെ ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് പൈക്ക പ്രഖ്യാപിച്ചു.
വിനോദ യാത്രയിൽ സംബന്ധിച്ചവർ അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവെച്ചു,

ഓർഗനയിസ്സിഗ് സെക്രട്ടറി, കരീം ചെങ്കള കോഡിനേറ്ററായ യാത്ര പഞ്ചായത്ത് ജനറൽ സെക്രട്ടറി, ജമാൽ ഖാസി സ്വാഗതവും ട്രഷറർ ഹാരിസ് ബേവിഞ്ച നന്ദിയും പറഞ്ഞു.

webdesk14: