ചെങ്ങന്നൂർ നഗരസഭ ഓഫിസ് കെട്ടിടത്തിന് തീപിടിച്ചു.തീ അണക്കാനെത്തിയ നാല് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരടക്കം അഞ്ചുപേർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റെയിൽവേ സ്റ്റേഷന് മുൻവശത്തുള്ള നഗരസഭ സ്വകാര്യ ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ താഴത്തെ നിലയിലെ ശുചീകരണ ഉപകരണങ്ങളും ബ്ലീച്ചിങ് പൗഡറുകളും സൂക്ഷിച്ച മുറിയിലാണ് തീപിടിത്തമുണ്ടായത്.നഗരസഭ ജീവനക്കാരും വ്യാപാരികളും സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ-ടാക്സി തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.രണ്ടുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു