X

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് : ആദ്യ മണിക്കൂറുകളില്‍ ശക്തമായ പോളിങ്

ആലപ്പുഴ: ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു. മണ്ഡലത്തില്‍ ആദ്യ മണിക്കൂറുകളില്‍ 13 ശതമാനമാണ് പോളിങാണ് രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ തന്നെ എല്ലാ ബൂത്തിലും വോട്ടര്‍മാരുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നുണ്ട്. യുഡി എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ എന്നിവര്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ ബൂത്തുകളില്‍ എത്തി തങ്ങളുടെ വോട്ടു രേഖപ്പെടുത്തി. അതേസമയം മൂന്നിടത്ത് വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തി.

മാന്നാര്‍, കല്ലിശ്ശേരി, ബുധനൂര്‍ എന്നീ ബുത്തുകളിലാണ് പ്രശ്‌നം. തകരാര്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ വോട്ടിങ് യന്ത്രതകരാര്‍ കണ്ടെത്തിയ വെണ്‍മണി താഴത്ത് ബൂത്തില്‍ പുതിയ വോട്ടിങ് യന്ത്രം എത്തിച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. പ്രശ്‌നബാധിതയുള്ള 22 മണ്ഡലത്തില്‍ ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ പോളിങ് ശതമാനം വര്‍ധിക്കുമെന്നാണ് വിവരം. 2016ല്‍ 74.36 ശതമാനമായിരുന്നു ചെങ്ങന്നൂരിലെ പോളിങ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പു തന്നെ വിവിധ കക്ഷികള്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചതിനാല്‍ മൂന്നു മാസത്തോളം നീണ്ട പ്രചാരണത്തിനാണ് ചെങ്ങന്നൂര്‍ സാക്ഷ്യംവഹിച്ചത്. 1,99,340 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 5039 കന്നി വോട്ടര്‍മാരാണ്. എല്ലാ വോട്ടര്‍മാരെയും പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നതിനായിരിക്കും മുന്നണികളുടെ ശ്രമം.
മാന്നാര്‍, ബുധനൂര്‍, പുലിയൂര്‍, ചെന്നിത്തല, തൃപ്പെരുന്തുറ, ചെറിയനാട്, ആല, വെണ്‍മണി, മുളക്കുഴ, തിരുവന്‍വണ്ടൂര്‍, പാണ്ടനാട് പഞ്ചായത്തുകളും ചെങ്ങന്നൂര്‍ നഗരസഭയും ചേര്‍ന്നതാണ് പുതിയ ചെങ്ങന്നൂര്‍ മണ്ഡലം.തിരുവന്‍വണ്ടൂര്‍, ആല, ചെറിയനാട്, വെണ്‍മണി, ബൂധനൂര്‍, പുലിയൂര്‍, പാണ്ടനാട്, മാന്നാര്‍ ചെങ്ങന്നൂര്‍ നഗരസഭയും ഉള്‍പ്പെട്ടതായിരുന്നു പഴയ ചെങ്ങന്നൂര്‍ മണ്ഡലം.

തുടര്‍ച്ചയായി യു.ഡി.എഫ് വിജയിച്ചു പോന്ന ചെങ്ങന്നൂര്‍ മണ്ഡലം രൂപീകരിച്ചതുമുതല്‍ നടന്ന 13 തെരഞ്ഞെടുപ്പുകളില്‍ 4 എണ്ണത്തില്‍ മാത്രമാണ് ഇടതുപക്ഷം വിജയിച്ചത്. 2016ല്‍ യു.ഡി.എഫിലെ പി.സി വിഷ്ണുനാഥിനെ 7983 വോട്ടിന് പരാജയപ്പെടുത്തിയാണ് സി.പി.ഐ.എമ്മിലെ കെ.കെ രാമചന്ദ്രന്‍ നായര്‍ നിയമസഭയിലെത്തിയത്. രാമചന്ദ്രന്‍ നായര്‍ മരണപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പിന് ചെങ്ങന്നൂരില്‍ കളമൊരുങ്ങുന്നത്. ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തില്‍ ന്ടക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പു തന്നെ വിവിധ കക്ഷികള്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചതിനാല്‍ മൂന്നു മാസത്തോളം നീണ്ട പ്രചാരണത്തിനാണ് ചെങ്ങന്നൂര്‍ സാക്ഷ്യംവഹിച്ചത്.1,99,340 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 5039 കന്നി വോട്ടര്‍മാരാണ്. എല്ലാ വോട്ടര്‍മാരെയും പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നതിനായിരിക്കും മുന്നണികളുടെ ശ്രമം. കാലാവസ്ഥ കൂടി അനുകൂലമായി എത്തിയാല്‍ പോളിങ് ശതമാനം വര്‍ധിക്കുമെന്നാണ് വിവരം. 2016ല്‍ 74.36 ശതമാനമായിരുന്നു ചെങ്ങന്നൂരിലെ പോളിങ്.ശക്തമായ ത്രികോണ മത്സരമാണ് ചെങ്ങന്നൂരില്‍ പ്രകടമാകുന്നത്. കോണ്‍ഗ്രസിലെ ഡി.വിജയകുമാര്‍, എല്‍.ഡി.എഫിലെ സജി ചെറിയാന്‍, ബി.ജെ.പിയിലെ ശ്രീധരന്‍ പിള്ള എന്നിവര്‍ക്ക് പുറമെ രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജി.പുന്തല, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേചാവ് മധു ചെങ്ങന്നൂര്‍, ആം ആദ്മി പാര്‍ട്ടിയുടെ രാജീവ് പള്ളത്ത് എന്നിവരുമാണ് ചെങ്ങന്നൂരില്‍ ഇത്തവണ ജനവിധി തേടുന്നത്.

.

chandrika: