തിരുവനന്തപുരം: ചെങ്ങന്നൂരിലേത് അപ്രതീക്ഷിത തോല്‍വിയെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് ചെങ്ങന്നൂരില്‍ മത്സരിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സര്‍ക്കാര്‍ മെഷിനറി ദുരുപയോഗം ചെയ്തതിന്റെ ഫലമാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കും. പച്ചയായ വര്‍ഗ്ഗീയതയാണ് ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് അഴിച്ചുവിട്ടത്. ഇത് സമൂഹത്തിന് ഗുണം ചെയ്യില്ല. വര്‍ഗ്ഗീയത പ്രചരിപ്പിച്ച ഇത്തരത്തിലുള്ള ഒരു തെരഞ്ഞെടുപ്പ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ എല്‍.ഡി.എഫ്-ബി.ജെ.പി ഒന്നിച്ചെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ ആരോപിച്ചു. പരമ്പരാഗത യു.ഡി.എഫ് ശക്തികേന്ദ്രങ്ങള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. ധാരണയനുസരിച്ചോ അല്ലാതെയോ യു.ഡി.എഫ് വോട്ടുകള്‍ നഷ്ടമായെന്നും വിജയകുമാര്‍ പറഞ്ഞു.
ചെങ്ങന്നൂരില്‍ വ്യാപകമായി കളളവോട്ട് നടന്നു. ഇത് തടയാനായില്ല. കോണ്‍ഗ്രസിന് വീഴ്ച പറ്റി. താഴെ തട്ടില്‍ പ്രതിരോധിക്കാന്‍ ആളുണ്ടായില്ല. കോണ്‍ഗ്രസിന് വോട്ടു കുറഞ്ഞതിന്റെ കാരണം പാര്‍ട്ടി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കോണ്‍ഗ്രസ് സി.പി.എമ്മിന് വോട്ട് മറിച്ചെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന്‍പിളള ആരോപിച്ചു. ധനധാരാളിത്തമാണ് എല്‍.ഡി.എഫിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.