ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം അല്‍പസമയത്തിനകം അറിയും. എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 8.10 ഓടെ ആദ്യഫലസൂചനകള്‍ വരും. അതേസമയം പോസ്റ്റല്‍ വോട്ടുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.തപാല്‍ സമരം കാരണം ആകെ 12 വോട്ടുകള്‍ മാത്രമേ കൗണ്ടിംഗ് സ്‌റ്റേഷനില്‍ എത്തിയിട്ടുള്ളൂ. 799 വോട്ടുകള്‍ ലഭിക്കേണ്ട സ്ഥാനത്താണിത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ആണ് വോട്ടെണ്ണല്‍ നടക്കുന്നത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ആദ്യഫലസൂചനകള്‍ എട്ടേകാലോടെ
Tags: chengannur byelection