X

ബത്തേരിയില്‍ വര്‍ണ്ണ വസന്തമൊരുക്കി ചെണ്ടുമല്ലിപ്പാടം; നാളെ മുതല്‍ പ്രവേശനം

സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി ഹരിത കര്‍മ്മ സേനയെ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുക്കിയ രണ്ടര ഏക്കര്‍ ചെണ്ടുമല്ലിപ്പാടം നാളെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്യും. പൂപ്പാടം കാണുന്നതിനായി അയല്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെടുന്ന വിനോദസഞ്ചാരികളുടെ തിരക്ക് പരിഗണിച്ചാണ് സുല്‍ത്താന്‍ ബത്തേരിയുടെ ഹൃദയഭാഗത്ത് ഇത്തരത്തില്‍ വലിയൊരു പൂപ്പാടം നഗരസഭ ഒരുക്കിയത്.

ഓണത്തിനോടനുബന്ധിച്ച് നഗരത്തിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും ഹരിത കര്‍മ്മസേനയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ബത്തേരി നഗരത്തില്‍ രണ്ടര ഏക്കറോളം സ്ഥലത്ത് ചെണ്ടുമല്ലി തൈകള്‍ നട്ടത്. ഓണത്തിന് ബത്തേരി നഗരസഭയുടെ സന്തോഷ സംസ്‌കാരം ജനങ്ങളിലേക്ക് എത്തിക്കുകയും അതോടൊപ്പം ഹരിത കര്‍മ്മ സേനയുടെ വരുമാനം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

webdesk11: