X

രസതന്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് മൂന്ന് പേര്‍ അര്‍ഹരായി. ഡേവിഡ് ബക്കര്‍, ഡെമിസ് ഹസ്സാബിസ്, ജോണ്‍ എം. ജംപര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രോട്ടീന്റെ ഘടനയും മറ്റുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

യു എസിലെ വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ കെമിസ്ട്രി വിഭാഗം പ്രൊഫസറായ ഡേവിഡ് ബക്കറിന് കംപ്യൂട്ടേഷനല്‍ പ്രോട്ടീന്‍ ഡിസൈനിനാണ് പുരസ്‌കാരം ലഭിച്ചത്.

അതേസമയം ഡെമിസ് ഹസ്സാബിസിനേയും ജോണ്‍ എം. ജംപറിനേയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത പ്രോട്ടീന്‍ സ്ട്രക്ച്ചര്‍ പ്രെഡിക്ഷന്‍ ഗവേഷണമാണ്. നിര്‍മിത ബുദ്ധിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി പ്രോട്ടീന്‍ ഘടന നിര്‍വചിക്കുന്ന നിര്‍ണായക പഠനമാണ് ഇവര്‍ നടത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണ ലബോറട്ടറിയായ ഗൂഗിള്‍ ഡീപ് മൈന്‍ഡിലെ ഗവേഷകരാണ് രണ്ടു പേരും.

webdesk17: