മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ഷിര്‍പൂരില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം ഇരുത്തിരണ്ടായി. ഇരുപത്തഞ്ച് പേര്‍ക്ക് പരിക്കേറ്റു. കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അഞ്ച് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ക്കൊപ്പം ദുരന്തനിവാരണ സേനയുടെ യൂണിറ്റിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
ഷിര്‍പൂരിലെ വഗാഡി ഗ്രാമത്തിലുളള ഫാക്ടറിയില്‍ രാവിലെ പത്തു മണിയോടെയാണ് അപകടം നടന്നത്. പൊട്ടിത്തെറിച്ച ബോയിലറിന്റെ അടുത്ത് കൂടുതല്‍ പേര്‍ ജോലിക്കുണ്ടായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. തൊഴിലാളികളുടെ കുടുംബങ്ങള്‍ ഫാക്ടറിക്ക് ചുറ്റുമുള്ള വീടുകളിലാണ് താമസിക്കുന്നത്. ഇവരില്‍ കുട്ടികള്‍ക്ക് ഉള്‍പ്പടെ പരിക്കേറ്റിട്ടുണ്ട്.
ഫാക്ടറിക്ക് അടുത്ത് ആശുപത്രിയില്ലാത്തത് രക്ഷാപ്രവ!ര്‍ത്തനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വിഷപുക ഉയരുന്നതിനാല്‍ സമീപത്തെ ആറു ഗ്രാമങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ഫാക്ടറിയില്‍ കീടനാശിനി ഉല്‍പ്പാദനമാണ് നടന്നിരുന്നത്.