X

രാസാക്രമണം നടന്ന സ്ഥലത്ത് പരിശോധന: പ്രവേശനം ചോദിച്ച് ഡബ്ല്യു.എച്ച്.ഒ

 

ജനീവ: സിറിയയില്‍ രാസാക്രമണം നടന്ന സ്ഥലത്ത് പരിശോധന നടത്താന്‍ പ്രവേശനം അനുവദിക്കണമന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) ആവശ്യപ്പെട്ടു. രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് സിറിയയും റഷ്യയും വ്യക്തമാക്കുകയും സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്ക ഭീഷണി മുഴക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന പരിശോധനക്ക് അനുമതി ചോദിച്ചിരിക്കുന്നത്.
ദമസ്‌കസിന് സമീപം ദൂമയിലെ വിമത കേന്ദ്രത്തിലുണ്ടായ രാസാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ അവശരാവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. രാസാക്രമണത്തിന് ഇരയായവര്‍ക്ക് മതിയായ ചികിത്സ നല്‍കാനും ആരോഗ്യ പ്രത്യാഘാതങ്ങള്‍ വിലയിരുത്താനും മറ്റും തടസ്സം കൂടാതെ പ്രവേശനം നല്‍കണമെന്ന് ഡബ്ല്യു.എച്ച്.ഒയുടെ ഡോ. പീറ്റല്‍ സലാമ പറഞ്ഞു

chandrika: