ലണ്ടന്‍: ഗ്രീസുകാര്‍ പ്രതിരോധ കോട്ടക്കാരാണ്. ആ കോട്ട തകര്‍ക്കാന്‍ സാക്ഷാല്‍ ലിയോ മെസി വിചാരിച്ചാലും കഴിയില്ല എന്നതിന് തെളിവായി യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പോരാട്ടം. കൊമ്പുകുലുക്കി വന്ന ബാര്‍സക്കാരെ ഗോള്‍രഹിത സമനിലയില്‍ തളച്ചിട്ടു ഒളിംപിയാക്കസ് എന്ന ഗ്രീക്ക് ക്ലബ്. ഇന്നലെ നടന്ന മറ്റ് മല്‍സരങ്ങള്‍ പക്ഷേ ഗോള്‍ വേട്ടയുടെ വിളനിലമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തപ്പിതടയുന്ന ചാമ്പ്യന്മാരായ ചെല്‍സിയെ ഇറ്റലിയില്‍ നിന്നുള്ള ഏ.എസ് റോമക്കാര്‍ മൂന്ന് ഗോളിന് തരിപ്പണമാക്കിയപ്പോള്‍ നെയ്മറിന്റെ പി.എസ്.ജി. അഞ്ച് തവണയാണ് ആന്‍ഡര്‍ലച്ചറ്റിന്റെ വലയില്‍ പന്ത് നിക്ഷേപിച്ചത്. ജര്‍മന്‍ ചാമ്പ്യന്‍ ക്ലബായ ബയേണ്‍ മ്യൂണിച്ചിനെ വിറപ്പിച്ചുനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും സ്‌ക്കോട്ടിഷ് ക്ലബായ സെല്‍റ്റിക് അവസാനം 1-2ന് തോറ്റു. റഷ്യന്‍ ക്ലബായ സി.എസ്.കെ.ഇ മോസ്‌ക്കോ 2-1ന് എഫ്.സി ബേസിലിനെയും അത്‌ലറ്റികോ മാഡ്രിഡ് 1-0 ത്തിന് കുറബാഗ് എഫ്.കെ യെയും തോല്‍പ്പിച്ചു.
ഏതന്‍സിലായിരുന്നു ബാര്‍സ-ഒളിംപിയാക്കസ് അങ്കം. ലാലീഗയില്‍ തകര്‍പ്പന്‍ ജയങ്ങളുമായി മുന്നേറിയ ബാര്‍സ ആത്മവിശ്വാസത്തിലായിരുന്നു. പക്ഷേ പ്രതിരോധത്തിന്റെ ജാഗ്രതാ വഴിയിലായിരുന്നു ഗ്രീസുകാര്‍. അവര്‍ ആറ് പേരുമായി കോട്ട കെട്ടി. അവസരങ്ങളുടെ െൈമതാനത്ത് ലൂയിസ് സുവാരസായിരിുന്നു നിര്‍ഭാഗ്യവാന്മാരില്‍ ാെന്നാമന്‍. പലവട്ടം സൂപ്പര്‍ താരത്തിന് പിഴച്ചു. മെസിയുടെ കാലുകളില്‍ പന്ത് കിട്ടുമ്പോഴെല്ലാം ഗ്രീസ് പ്രതിരോധക്കാര്‍ വളഞ്ഞു. 31 000 ത്തിലധികം പേരുണ്ടായിരുന്നു കളി കാണാന്‍. ഭൂരിപക്ഷവും പക്ഷേ മെസിക്കൊപ്പമായിരുന്നു. ഗ്രൂപ്പ് ഡിയില്‍ എല്ലാ ടീമുകളും നാല് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ബാര്‍സ 10 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്തസ് ഏഴ് പോയന്റുമായി രണ്ടാമതാണ്. ഒളിംപിയാക്കസിനെ കൂടാതെ സ്‌പോര്‍ട്ടിംഗ് ലിസ്ബണാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം.
ലാസ്‌വിയന്‍ കുര്‍സാവയുടെ ഹാട്രിക്കിലായിരുന്നു പി.എസ്.ജി ആന്‍ഡര്‍ലച്ചിനെ തരിപ്പണമാക്കിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് ബി യില്‍ നിന്ന് പി.എസ്.ജി നോക്കൗട്ട് ഉറപ്പാക്കുകയും ചെയ്തു. നെയ്മറും കൈലിയന്‍ മാപ്പെയും തുടക്കമിട്ട നീക്കത്തില്‍ ആദ്യ ഗോള്‍ മാര്‍ക്കോ വറാറ്റിയുടെ ബൂട്ടില്‍ നിന്നായിരുന്നു. 25 വാര അകലെ നിന്നുളള സൂപ്പര്‍ ഷോട്ടില്‍ നെയ്മര്‍ ലീഡുയര്‍ത്തി. നെയ്മറുടെ ഫ്രീകിക്കില്‍ നിന്നായിരുന്നു കുറസാവയുടെ ആദ്യ ഗോള്‍. എഡ്വിന്‍ കവാനിയുടെ ക്രോസില്‍ നിന്നായിരുന്നു ഡിഫന്‍ഡറുടെ രണ്ടാം ഗോള്‍. എഴുപത്തിയെട്ടാം മിനുട്ടിലായിരുന്നു മറ്റൊരു ലോംഗ് റേഞ്ചറില്‍ നിന്ന് കുറസാവയുടെ മൂന്നാം ഗോള്‍.
ഗ്രൂപ്പ് ബിയില്‍ നാല് മല്‍സരങ്ങളില്‍ നിന്ന് നെയ്മറിന്റെ ടീമിന് 12 പോയന്റായി. ഒമ്പത് പോയന്റുമായി ബയേണാണ് രണ്ടാം സ്ഥാനത്ത്.
നാടകീയമായാണ് ചെല്‍സി തകര്‍ന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളില്‍ സ്‌റ്റെഫാന്‍ അല്‍ഷറാവിയാണ് റോമയുടെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. കിക്കോഫിന് 38 സെക്കന്‍്ഡ് പ്രായമായപ്പോഴായിരുന്നു ഷറാവിയുടെ ഗോള്‍. ചെല്‍സിയുടെ അന്റോണിയോ റൂഡിഗറുടെ പിഴവില്‍ ഷറാവി രണ്ടാം ഗോളും നേടി. ഡിയാഗോ പെറോട്ടിയുടെ ബൂട്ടില്‍ നിന്നായിരുന്നു മൂന്നാം ഗോള്‍.