X

സ്വന്തം മൈതാനത്ത് നോമ്പുതുറ ഒരുക്കാന്‍ ചെല്‍സി: പ്രീമിയര്‍ ലീഗില്‍ ഇത് ആദ്യം

റമദാനില്‍ സ്വന്തം മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നോമ്പുതുറ ഒരുക്കാന്‍ ചെല്‍സി. മാര്‍ച്ച് 26നാണ് ഇഫ്താര്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇത്് ആദ്യമായാണ് ഒരു ക്ലബ് നോമ്പുതുറ സൗകര്യം ഒരുക്കുന്നത്.
മാര്‍ച്ച് 26 ഞായറാഴ്ച, സ്വന്തം മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ സമീപം ചെല്‍സി ഫൗണ്ടേഷനാണ് ഇഫ്താര്‍ ഒരുക്കുന്നത്.

ക്ലബ് അധികൃതര്‍, ആരാധകര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, പ്രാദേശിക പള്ളി ഭാരവാഹികള്‍, ചെല്‍സി കൂട്ടായ്മയിലെ മുസ്‌ലിം അംഗങ്ങള്‍ എന്നിവരെയാണ് ഇഫ്താറിലേക്ക് ക്ഷണിക്കുന്നത്. ചാരിറ്റി സംഘടനയായ റമദാന്‍ ടെന്റ് പ്രൊജക്ടുമായി സഹകരിച്ചാണ് ഇഫ്താര്‍.

webdesk14: