X

ചേകന്നൂര്‍ മൗലവി കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു

കൊച്ചി: ചേകന്നൂര്‍ മൗലവി കൊലക്കേസിലെ പ്രതി ഹംസ സഖാഫിയെ ഹൈക്കോടതി വെറുതെ വിട്ടു. കേസില്‍ സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ച ഏക പ്രതിയായ ഹംസ സഖാഫിയെ തെളിവിന്റെ അഭാവത്തിലാണ് കോടതി വെറുതെ വിട്ടത്. കേസിലെ മറ്റു എട്ടു പ്രതികളെ നേരത്തെ സി.ബി.ഐ കോടതി വെറുതെ വിട്ടിരുന്നു.

പത്തനാപുരം മംഗലശ്ശേരി മുഹമ്മദ് ബഷീര്‍, കുഴിമണ്ണ പുളിങ്കുന്നത്ത് കൊന്തേടന്‍ മുഹമ്മദ് കുട്ടി, കൊട്ടപ്പുറം തെക്കേക്കണ്ടി കുഞ്ഞിമരയ്ക്കാര്‍, കുഴിമണ്ണ പുത്തന്‍ പീടിക ഇല്യന്‍ ഹംസ, സൌത്ത് കളമശ്ശേരി പികെ സെയ്ഫുദ്ദീന്‍, കൊണ്ടോട്ടി പള്ളിക്കല്‍ അബ്ദുള്‍ ഗഫൂര്‍, കുഴിമണ്ണ അക്കരപ്പറമ്പ് പാലേപ്പറ്റ അബ്ദുള്‍ സലാം, കാരന്തൂര്‍ മണ്ടാലില്‍ ഉസ്മാന്‍ മുസ്ലിയാര്‍ എന്നിവരെയാണു കോടതി വെറുതെ വിട്ടത്.

1993 ജൂലായ് 29 നാണ് മൗലവിയെ കാണാതാവുന്നത്. മതപ്രഭാഷണത്തിനെന്ന പേരില്‍ മൗലവിയെ ഒരു സംഘം വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ലോക്കല്‍ പൊലീസും െ്രെകംബ്രാഞ്ചും പിന്നീട് സി.ബി.ഐയും കേസ് അന്വേഷിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പെടെ 10 പേര്‍ കേസില്‍ പ്രതികളായി. കാന്തപുരത്തെ പിന്നീട് കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എട്ടു പേരെ വെറുതെ വിട്ട കോടതി ഒരു പ്രതിക്ക് ഇരട്ട ജീവപര്യന്തം വിധിക്കുകയായിരുന്നു.

chandrika: