X

സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചു; ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടര്‍

തിരുവന്തപുരം: സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. ഉത്തരവ് നാളെ അയക്കും. ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഉത്തരവ് കയ്യില്‍ക്കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്നും സെന്‍കുമാര്‍ പറഞ്ഞു.

സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ആ ഹര്‍ജി പരിഗണിക്കവെ സര്‍ക്കാറിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും കോടതിച്ചിലവായ 25,000 രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.
സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ആ ഹര്‍ജി പരിഗണനക്കെടുക്കുന്നതിന് മുമ്പ് നിയമനം നടത്തിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ക്ക് വഴിവെക്കുമെന്ന ഭീതിയാണ് ഉത്തരവില്‍ ഒപ്പിടാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ അടിയന്തിര നിയമനം നല്‍കാനുള്ള നിര്‍ദേശം നല്‍കിയെന്നാണ് അറിയുന്നത്.

chandrika: