X
    Categories: indiaNews

ചീറ്റകളെ തിരയാനെത്തിയ ഉദ്യോ​ഗസ്ഥരെ പശു മോഷ്ടാക്കളാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചു; നാല് വനപാലകർക്ക് പരിക്കേറ്റു

മധ്യപ്രദേശിൽ സംരക്ഷിത വനമേഖലയിൽ നിന്ന് പുറത്തുപോയ ആഫ്രിക്കയിൽ നിന്ന് എത്തിച്ച ആഷ എന്ന ചീറ്റയെ കണ്ടെത്തുന്നതിനായി നിയോ​ഗിച്ച ഉദ്യോഗസ്ഥ സംഘത്തിന് നേരെ ആക്രമണം. പശുക്കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ചാണ് ചിലർ ഉദ്യോ​ഗസ്ഥരെ ആക്രമിച്ചത്. ഗ്രാമവാസികൾ സംഘത്തിന് നേരെ വെടിയുതിർക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.കല്ലേറിൽ പരിക്കേറ്റ നാല് വനപാലകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റ പ്രസവിച്ച നാല് കുഞ്ഞുങ്ങളിൽ ഒന്ന് കൂടി ചത്തു .അവശേഷിച്ച മൂന്നെണ്ണത്തിലൊന്നാണ് ചത്തത്.

webdesk15: