X
    Categories: indiaNews

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചീറ്റക്കുഞ്ഞ് ചത്തു; പദ്ധതി ആരംഭിച്ച ശേഷം ചാകുന്ന 11-ാമത്തെ ചീറ്റ

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചീറ്റക്കുഞ്ഞ് ചത്തു. മോദി സർക്കാരിന്റെ ചീറ്റ പദ്ധതി ആരംഭിച്ച ശേഷം ചാകുന്ന പതിനൊന്നാമത്തെ ചീറ്റയാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിച്ച ജെമിനി എന്ന ചീറ്റയുടെ കുഞ്ഞാണ് ചത്തത്.

ജൂൺ 4 ന് വൈകുന്നേരം 4 മണിയോടെ മൃഗഡോക്ടർമാരുടെ ഒരു സംഘം ചത്തു കിടക്കുന്ന ചീറ്റകുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കണ്ടെത്താൻ കഴിയൂ. ചീറ്റകുഞ്ഞിന് ഏകദേശം മൂന്ന് മാസം പ്രായമുണ്ടായിരുന്നു.

മാർച്ച് 18 ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, ചീറ്റ ജെമനിക്ക് ജനിച്ച ആറ് കുഞ്ഞുങ്ങൾ ജനിച്ചതായി ട്വീറ്റ് ചെയ്തിരുന്നു. നിലവിൽ, കുനോയിൽ 26 ചീറ്റകളും 13 കുഞ്ഞുങ്ങളുമുണ്ട്, 2022-ലും 2023-ലുമായി നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും രണ്ട് ബാച്ചുകളിലായി 20 ചീറ്റപ്പുലികളെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലേക്ക് എത്തിച്ചത്.

webdesk13: