കൊല്ലം ജില്ലയിലെ ആര്യങ്കാവ് മോട്ടോര്‍ വാഹന ചെക്ക്പോസ്റ്റില്‍ നിന്നും വിജിലന്‍സ് കണക്കില്‍ പെടാത്ത 25120 രൂപ പിടികൂടി .അനധികൃത പണപ്പിരിവ് നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
ചെക്ക്‌പോസ്റ്റിനു സമീപം ഉദ്യോഗസ്ഥര്‍ക്കായി പണപ്പിരിവ് നടത്തുന്ന ഏജന്റിന്റെ കയ്യില്‍ നിന്നാണ് 23020 രൂപ പിടികൂടിയത്.ചെക്ക്‌പോസ്റ്റ് ഓഫീസില്‍ നിന്ന് 2100 രൂപയും കണ്ടെടുത്തു. ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയാണ് പണപ്പിരിവ് നടത്തിയതെന്ന് ഏജന്റ് സമ്മതിച്ചതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.