സാമൂഹ്യമാധ്യമങ്ങള്‍ വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പണംതട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. കടങ്ങോട് സ്വാമിപ്പടിയിലുള്ള ശങ്കരത്ത് വളപ്പില്‍ വീട്ടില്‍ മുഹമ്മദ് മിര്‍ഷാദിനെയാണ്(24) തൃശ്ശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി ബന്ധംസ്ഥാപിച്ച് നഗ്ന ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്ത. ഈ വീഡിയോസ് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണം ആവശ്യപ്പെട്ടിരുന്നത്.
ഇത്തരത്തില്‍ തൃശ്ശൂര്‍ സ്വദേശിയില്‍ നിന്നും 4 ലക്ഷത്തിലധികം രൂപയാണ് യുവാവ് തട്ടിയെടുത്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂര്‍ സിറ്റി സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ എ.എ.അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണില്‍ മറ്റുപല സ്ത്രികളുടെയും നഗ്നദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.