സാങ്കേതികവിദ്യയും ആധുനിക സൗകര്യങ്ങളും കൈപ്പിടിയിലെത്തുമ്പോഴും ജനങ്ങളുടെ ആരോഗ്യക്ഷേമരംഗത്ത് മനുഷ്യത്വത്തിന് പ്രാധാന്യം കുറയുന്നില്ലെന്ന് കിര്‍ഗിസ്ഥാന്‍ അലത്തോ അന്താരാഷ്ട്ര സര്‍വകലാശാല ഡീന്‍ ഡോ. ഉസ്മാനലി കുഡൈബര്‍ഗന്‍. കോട്ടക്കലില്‍ രണ്ടുദിവസമായി നടന്ന ചന്ദ്രിക എജുക്കേഷണല്‍ എകസ്‌പോയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയില്‍ വലിയ തൊഴിലവസരമാണ് വരും കാലത്ത് വരാന്‍ പോകുന്നത്. സൗകര്യങ്ങള്‍ക്കനുസരിച്ച് ഭക്ഷണരീതി വ്യത്യാസപ്പെടുന്നു. കൂടുതല്‍ പേര്‍ പ്രായമായവരായി മാറും. ഇവരുടെ ക്ഷേമത്തിനും ആരോഗ്യസംരക്ഷണത്തിനുമായി ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരും. അപ്പോള്‍ മനുഷ്യത്വപരമായി ഇടപെടുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരെ ആക്രമിക്കുന്ന സ്ഥിതിമാറി, രോഗികള്‍ക്ക് സൗകര്യപ്രദമായി ചികില്‍സ നല്‍കുന്ന കാലം വരുമെന്ന് പ്രഭാഷണം നടത്തിയ എം. ജാബിര്‍ പറഞ്ഞു. ജവാദ്, ഹാരിസ് മടപ്പള്ളി, ഡോ. ഫിറോസലി തുടങ്ങിയവരും രണ്ടാംദിനം സംസാരിച്ചു.
.
സാങ്കേതികവിദ്യ മുന്നേറുമ്പോഴും മനുഷ്യത്വം പ്രധാനം: ഉസ്മാനലി കുഡൈബര്‍ഗന്‍
Tags: chandrikaexpoKottakkal
Related Post