തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ്. തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷത്തോട് അഭിപ്രായം ചോദിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് യോഗത്തിലാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.
കുട്ടനാട് സീറ്റ് യുഡിഎഫ് ജോസഫ് വിഭാഗത്തിന് നല്‍കി. ജോസ് പക്ഷവുമായി ഇനി ചര്‍ച്ചയില്ലെന്ന് യുഡിഎഫ് തീരുമാനിച്ചതായി പി.െജ.ജോസഫ് പറഞ്ഞു. യു.ഡി.എഫ് യോഗത്തിലാണ് തീരുമാനം.
അതേസമയം, ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിന് എതിരെ പിജെ ജോസഫ് കേരള ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് പിജെ ജോസഫിന്റെ ഹര്‍ജിയില്‍ പറയുന്നു.