X

ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയുടെ പീഡനം; ആന്തൂരിലെ സാജനെപ്പോലെ മറ്റൊരാള്‍!

ചാവക്കാട് മുനിസിപ്പാലിറ്റിയുടെ നിരന്തര പീഡനം കൊണ്ട് തന്റെ സ്വപ്‌ന പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഒരു പ്രവാസി. മുഹമ്മദ് സ്വാലിഹാണ് മുനിസിപ്പാലിറ്റിയുടെ പീഡനം കൊണ്ട് തന്റെ ബിസിനസ് സ്വപ്‌നങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

സുഹൃത്തുക്കളെ,
വളരെ വിഷമത്തോടെയുള്ള ഒരു തീരുമാനമാണ് ഞാനും എന്റെ കുടുംബവും എടുക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ചാവക്കാട്ടെ ബിസിനസ് സംരംഭം.

മരുഭൂമിയില്‍ എത്ര വെയിലേറ്റാലും പ്രവാസി തളരില്ല, കാരണം അവന്റെ മനസ്സില്‍ നാടെന്ന പ്രതീക്ഷയുണ്ടാകും. നാട്ടില്‍ ബിസിനസ് തുടങ്ങാമെന്ന പ്രതീക്ഷയോടെ നാട്ടിലേക്ക് വരുന്ന പ്രവാസികളില്‍ ഭൂരിഭാഗവും നാട്ടിലെ ചിലയാളുകളുടെ ക്രൂരത കാരണം തന്റെ സ്വപ്നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യും. എല്ലാം നഷ്ടപ്പെട്ട ചിലര്‍ ശിഷ്ടകാലം മറ്റാരുടേയെങ്കിലും തണലില്‍ തള്ളി നീക്കും. എന്നാല്‍ ചാവക്കാട് ബിസിനസ് തുടങ്ങി രക്ഷപ്പെടാമെന്ന് കരുതി ഒരു പ്രവാസിയും ചാവക്കാട്ടേക്ക് വരരുത്, അപേക്ഷയാണ്.

മുന്‍സിപ്പല്‍ ചെയര്‍മാനും സംഘവും എന്തിനാണ് ഈ ക്രൂരത ഒരു പ്രവാസിയായ എന്നോട് കാണിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
എന്റെ സ്ഥലത്തിന്റെ ചുറ്റിലും ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കുകയും എന്നെ മാത്രം നിരന്തരം ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. ഒരാളോടും ഇത്തരം ക്രൂരത കാണിക്കരുത്. നിങ്ങളോട് മത്സരിച്ച് ജയിക്കാന്‍ മാത്രം അധികാരമോ ശക്തിയോ ഇല്ലാത്ത പാവങ്ങളായ ഞങ്ങളെ ഈ പോസ്റ്റിന്റെ പേരില്‍ ഇനി പീഡിപ്പിക്കയുമരുത് .ആരോടും ശത്രുതയോ വെറുപ്പോ വിദ്വേഷമോ ഇല്ല.
ചാവക്കാട് മുനിസിപ്പാലിറ്റിയുടെ നിരന്തരമായ പീഡനങ്ങളില്‍ മനംനൊന്ത് വിഷമത്തോടെ അതിലേറെ സങ്കടത്തോടെ എന്റെ സ്വപ്ന പദ്ധതി എന്നെന്നേക്കുമായി ഞാന്‍ ഉപേക്ഷിക്കുകയാണ്.

 

Test User: