ഛത്തീസ്ഗഢിലെ ദാംധാരി ജില്ലയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പടെ ഒരു കുടുംബത്തിലെ 10 പേർ മരിച്ചു. വിവാഹത്തിൽ പങ്കെടുക്കാനായി പുറപ്പെട്ട സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്നയുടനെ ട്രക്ക് ഡ്രൈവർ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായാണ് വിവരം.അപകടത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ ദുഃഖം രേഖപ്പെടുത്തി.