X

ഛത്തീസ്ഗഢിലും മിസോറമിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു;പോളിംഗിനിടെ മാവോയിസ്റ്റ് ആക്രമണം

ഛത്തീസ്ഗഢിലും മിസോറമിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഛത്തീസ്‌ഗഢിൽ പോളിംഗിനിടെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായി. സുക്‌മ ജില്ലയിലെ തൊണ്ടമാർകയിലാണ് പോളിംഗ് ഡ്യൂട്ടിക്കെത്തിയ ജവാന് സ്ഫോടനത്തിൽ പരുക്കേറ്റത്. സിആർപിഎഫിലെ പ്രത്യേക വിഭാഗമായ കോബ്ര കമാൻഡോ ആയ ജവാനാണ് പരിക്കേറ്റത്.മിസോറമിലും പോളിംഗ് പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി സൊറാംതങ്ക, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ലാൽസാവ്‌ത തുടങ്ങിയ പ്രമുഖർ രാവിലെ തന്നെ വോട്ട് ചെയ്തു. മിസോറമിൽ വോട്ടിങ് മെഷീനിലെ തകരാർ കാരണം മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് വോട്ട് ചെയ്യാനായി അരമണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നു.

ഛത്തീസ്ഗഢിലെ വോട്ടെടുപ്പ് രണ്ട് സമയങ്ങളിലായാണെന്ന് ഛത്തീസ്ഗഢ് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. ഈ രണ്ട് വ്യത്യസ്ത സമയങ്ങളിലായി പത്ത് നിയമസഭാ മണ്ഡലങ്ങൾ വീതം വോട്ട് ചെയ്യും. ആദ്യ സ്ലോട്ട് രാവിലെ 8 മുതൽ വൈകിട്ട് 5 വരെയും രണ്ടാമത്തെ സ്ലോട്ട് രാവിലെ 7 മുതൽ 3 വരെയുമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ആകെ 40,78,689 വോട്ടർമാരാണുള്ളത്. ഇതിൽ 1,64,299 പേർ ആദ്യ വോട്ടർമാരും 18 നും 19 നും ഇടയിൽ പ്രായമുള്ളവരുമാണ്.

webdesk15: