X

ഇന്ത്യ ഒരു ധര്‍മ്മശാലയല്ല, ഐഡന്റിറ്റി ഇല്ലെങ്കില്‍ തിരിച്ചു പോകണം; പ്രകോപനവുമായി ചത്തീസ്ഖണ്ഡ് മുഖ്യമന്ത്രി

CM Raman Singh gestures his third victory of Chhattisgarh outside State's BJP party office in Raipur, Chhattisgarh on Sunday. Express photo by Oinam Anand. 08 December 2013

 

ആസാമില്‍ നടപ്പാക്കി വരുന്ന ദേശീയ പൗരത്വ പട്ടിക രാജ്യത്ത് വലിയ വിവാദങ്ങളാണ് അടുത്ത ദിവസങ്ങളില്‍ തിരികൊളുത്തിയത്. ഇതിനിടയിലാണ് കൂടുതല്‍ പ്രകോപനം സൃഷ്ടിച്ചു കൊണ്ട് ചത്തീസ്ഖണ്ഡ് മുഖ്യമന്ത്രി രാമന്‍ സിംഗ് രംഗത്തെത്തിയിരിക്കുന്നത്. പട്ടികയില്‍ ഇടം പിടിക്കാനാകത്തവര്‍ രാജ്യം വിട്ടുപോകണമെന്നാണ് രാമന്‍ സിംഗിന്റെ ആഹ്വാനം.

‘നമ്മുടെ രാജ്യമെന്താ ധര്‍മ്മശാലയോ? പട്ടികയിലിടം പിടിക്കാത്തവര്‍ രാജ്യം വിട്ടു പോകണം’ രാമന്‍ സിംഗിന്റെ പരാമര്‍ശം എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം പൊരത്വം തെളിയിക്കാനാകത്തവര്‍ക്കെതിരെ കര്‍ശന നിലപാടെടുക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് രാമന്‍ സിംഗിന്റെ പരാമര്‍ശം.

chandrika: