കുന്ദമംഗലം: ചാത്തമംഗലത്ത് കാര്‍ മറിഞ്ഞു പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വെണ്ണക്കോട് കരുവന് കാവില്‍ ഖാസിം ദാരിമി(62) വ്യാഴാഴ്ച്ച രാത്രിയോടെ മരണപ്പെട്ടു.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച ആണ് ചാത്തമംഗലത്ത് സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപം വെച്ചു അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ബദ്ധുവും വെണ്ണക്കോട് സ്വദേശിയുമായ അബ്ദുള്ള (36) തിങ്കളാഴ്ച വൈകിട്ടോടെ മരണപ്പെട്ടിരുന്നു. അപകടത്തില്‍ ഇദ്ദേഹത്തിന്റെ മകന്‍ നൂറുല്‍ വാഹിദിനും പരിക്കേറ്റിട്ടുണ്ട്.
കദീജയാണ് മരിച്ച ഖാസിം ദാരിമിയുടെ ഭാര്യ. മറ്റു മക്കള്‍: ശാക്കിര്‍ സഖാഫി , മുഹ്‌സിന്‍ ,ബുര്‍ഹാനുദ്ധീന്‍. ഖബറടക്കം ഇന്ന് (വെള്ളി) ഉച്ചക്ക് വെണ്ണക്കോട് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍