X
    Categories: indiaNews

കോവിഡിനെ നേരിടാന്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ ‘ധാരാവി മോഡല്‍’ നടപ്പാക്കും

മനില: രാജ്യത്തെ ചേരി പ്രദേശങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ ‘ധാരവി മോഡല്‍’ നടപ്പാക്കും.ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി കോവിഡിനെ നേരിട്ട മാതൃക ലോക പ്രശംസ പിടിച്ചുപറ്റിയിരുന്നു. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ധാരാവിയില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിരുന്നെങ്കില്‍ പിന്നീട് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

നേരത്തേ രോഗം കണ്ടുപിടിക്കല്‍, ആശുപത്രിയില്‍ പ്രവേശനം, ചികിത്സ, കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള പരിശോധന എന്നിവ ഉള്‍പ്പെടെയുള്ള ഒരു സജീവമായ സമീപനമാണ് ധാരാവി മാതൃകയില്‍ ഉള്‍പ്പെടുന്നത്.ഇന്ത്യ മറ്റ് രാജ്യങ്ങളുടെ മാതൃക പിന്തുടരുമ്പോള്‍ മറ്റ് രാജ്യങ്ങള്‍ ധാരാവിയുടെ മാതൃക പിന്തുടരുന്നത് അഭിമാന നേട്ടമാണെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഇക്ബാല്‍ സിങ് ചഹല്‍ പറഞ്ഞു.

നേരത്തെ ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ധാരാവിയിലെ മാതൃകയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

Test User: