എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മകന്‍ ചാള്‍സ് (73) ബ്രിട്ടനിലെ പുതിയ രാജാവാകും. ചാള്‍സ് മൂന്നാമന്‍ എന്ന പേരാകും സ്വീകരിക്കുക എന്നാണ് കൊട്ടാര വൃത്തങ്ങള്‍ അറിയിക്കുന്നത്. ബ്രിട്ടന്റെ സിംഹാസനത്തില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ഇദ്ദേഹം. സ്ഥാനാരോഹണത്തിന്റെ സമയവും ദിവസവും തീരുമാനിച്ചിട്ടില്ല.
ചാള്‍സ് രാജാവകുന്നതോടെ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമില പാര്‍ക്കര്‍ രാജ പത്നിയാകും.
ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സിംഹാസനത്തിലിരുന്ന നേട്ടം സ്വന്തമാക്കിയാണ് എലിസബത്ത് രാജ്ഞി വിടപറഞ്ഞത്.