X

ഭൂമി കയ്യേറ്റം: മന്ത്രി എം.എം മണിയുടെ സഹോദരനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി

ഇടുക്കി: ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമി വ്യാജരേഖകളുപയോഗിച്ച് കൈവശപ്പെടുത്തിയെന്ന കേസില്‍ വൈദ്യുത മന്ത്രി എംഎം മണിയുടെ സഹോദരന്‍ എംഎം ലംബോദരനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം നല്‍കി. വി.എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് നടന്ന മൂന്നാര്‍ ദൗത്യകാലത്താണ് സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും റവന്യു ഉദ്യോഗസ്ഥരും അടക്കം ഇരുപത്തിരണ്ടു പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

chandrika: