ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സംഘടനകളുടെ പ്രക്ഷോഭം ആഴ്ചകളായി തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തിയാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്. സര്‍ക്കാരും കര്‍ഷകരുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും സമരത്തിനായി മാസങ്ങള്‍ താമസിക്കാനുള്ള മുന്നൊരുക്കവുമായാണ് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തിയത്. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി ചപ്പാത്തി ഉണ്ടാക്കുന്ന ഒരു യന്ത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്.
മണിക്കൂറില്‍ 2000 ചപ്പാത്തികളുണ്ടാക്കുന്ന യന്ത്രമാണ് സിങ്കു അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുടെ പക്കലുള്ളത്. പ്രതിഷേധക്കാര്‍ക്കായി വേഗത്തില്‍ ചപ്പാത്തികള്‍ തയ്യാറാക്കുന്നതിനായി വലിയ യന്ത്രമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. യന്ത്രം ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.
ഖല്‍സ എയ്ഡ് ഫൗണ്ടേഷനാണ് കര്‍ഷകര്‍ക്കായി യന്ത്രം നല്‍കിയത്.