പഞ്ചാബില്‍ ചരണ്‍ജിത്ത് സിങ് ഛന്നിയെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ലുധിയാനയില്‍ വെച്ച് നടന്ന വിര്‍ച്വല്‍ റാലിയില്‍ രാഹുല്‍ ഗാന്ധിയാണ് പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ജനങ്ങളാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും ആയതിനാല്‍ പഞ്ചാബ് പറയുന്നത് ഛന്നിയുടെ പേരാണെന്നാണെന്നും രാഹുല്‍ പറഞ്ഞു.
നരേന്ദ്രമോദിയും അരവിന്ദ് കെജരിവാളും ഏകാധിപതികളെ പോലെയാണ് പ്രവര്‍ത്തനമെന്നും എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെയല്ലെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു. എല്ലാവരില്‍ നിന്നും അഭിപ്രായം തേടിയാണ് മുഖ്യമന്ത്രി ആരാകണമെന്നതില്‍ തീരുമാനം എടുത്തതെന്ന് രാഹുല്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അമരീന്ദര്‍ സിങ് രാജി വച്ചതിനെ തുടര്‍ന്നാണ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായത്. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രി കൂടിയാണ് ചന്നി. ഫെബ്രുവരിന് 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് ഫലപ്രഖ്യാപനം. 117 സീറ്റുകളാണ് പഞ്ചാബ് നിയമസഭയില്‍ ഉള്ളത്.