ഹരിയാനയില്‍ മാറിമറിഞ്ഞ് ലീഡ് നില. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹരിയാനയില്‍ നടക്കുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് ലീഡ് നിലനിര്‍ത്തിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. കോണ്‍ഗ്രസ് പിന്നിലേക്ക് പോകുകയായിരുന്നു. ഒരു ഘട്ടത്തില്‍ ബിജെപി കേവല ഭൂരിപക്ഷം പോലും മറികടന്നു മുന്നോട്ട് പോയി. ഇടയ്ക്കവെച്ച് ലീഡ് നില കോണ്‍ഗ്രസ് തിരിച്ചുപിടിച്ചെങ്കിലും ബിജെപി മുന്നോട്ട് കുതിക്കുകയായിരുന്നു. 48 സീറ്റില്‍ ബിജെപിയും 34 സീറ്റില്‍ കോണ്‍ഗ്രസുമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. 67.90 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ഉണ്ടായിരുന്നത്.