X

ആള്‍ക്കൂട്ടത്തില്‍ വെച്ച് വസ്ത്രം മാറ്റിച്ചു; പരാതിയുമായി നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍

മുംബൈ: പരീക്ഷ കേന്ദ്രങ്ങളില്‍ അസ്വാഭാവിക സാഹചര്യങ്ങള്‍ നേരിട്ടതായി മഹാരാഷ്ട്രയില്‍ നീറ്റ് എഴുതാനെത്തിയ വിദ്യാര്‍ഥികള്‍. ആളുകളുടെ ഇടയില്‍ വെച്ച് ഉള്‍വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും വസ്ത്രം മാറ്റാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് ചില വിദ്യാര്‍ഥിനികളുടെ പരാതി.

ശ്രീമതി കസ്തൂര്‍ബ വാല്‍ചന്ദ് കോളേജിലെത്തിയപ്പോള്‍ വസ്ത്രം മാറ്റാന്‍ പ്രത്യേക സ്ഥലങ്ങളൊന്നുമുണ്ടായിരുന്നില്ല. ആളുകളുടെ ഇടയില്‍ വെച്ച് തന്നെ ഉള്‍വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രെ. പരാതികളെ കുറിച്ച് പരിശോധിച്ചു വരികയാണ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി.

ഡ്രസ് കോഡിനെ കുറിച്ച് പ്രത്യേകം പറഞ്ഞിട്ടും അതനുസരിക്കാത്തതിനാലാണ് അവസാന നിമിഷങ്ങളില്‍ വസ്ത്രം മാറ്റാന്‍ നിര്‍ബന്ധം പിടിച്ചതെന്നാണ് മറുപടി. പശ്ചിമബംഗാളിലും വിദ്യാര്‍ഥികളോട് വസ്ത്രം മാറ്റി വരാന്‍ പരഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പലര്‍ക്കും വസ്ത്രം വാങ്ങാന്‍ കടകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തങ്ങളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതായും അടിവസ്ത്രം പരിശോധിച്ചതായും ചിലര്‍ ആരോപിച്ചു. മെയ് ഏഴിനായിരുന്നു ഇന്ത്യയിലെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്.

webdesk13: