X

ചരിത്രപ്രധാനമായ മാറ്റങ്ങള്‍ക്കൊരുങ്ങി ഫുട്ബോള്‍ ലോകം

ലോക ഫുട്ബോള്‍ നിയമങ്ങളില്‍ കാലഘട്ടത്തിന് അനുസരിച്ച് നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവ വന്നു കൊണ്ടിരിക്കുന്നുമുണ്ട്. ഇപ്പോഴിതാ, അത്തരത്തില്‍ പുതിയ നിയമമാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഐ.എഫ്.എ.ബി. ജൂണ്‍ 1 മുതലാണ് പുതിയ മാറ്റങ്ങള്‍ നിലവില്‍ വരിക. ഇതിലെ പ്രധാന അഞ്ചു മാറ്റങ്ങള്‍ പരിചയപ്പെടാം.

പെനാല്‍ട്ടികള്‍ക്ക് റീബൗണ്ട് ഉണ്ടായിരിക്കുകയില്ല

ഇനി മുതല്‍ പെനാല്‍ട്ടി സേവ് ചെയ്യുകയോ ബാറില്‍ തട്ടിത്തെറിക്കുകയോ ചെയ്താല്‍ കളി നിര്‍ത്തി വെച്ച് പുനരാരംഭിക്കും. റീബൗണ്ട് ഗോള്‍ നേടാനുള്ള അവസരം ഉണ്ടാവില്ല.

പെനാല്‍ട്ടി ഏരിയയില്‍ നിന്നുള്ള ഹാന്‍ഡ്ബോള്‍

ജൂണ്‍ 1 മുതല്‍ താരങ്ങളുടെ കൈകളില്‍ അറിയാതെയോ മന:പൂര്‍വ്വമോ തട്ടി പോസ്റ്റിലേക്ക് കയറുന്ന ഗോളുകള്‍ അനുവദിക്കുന്നതല്ല.

പിന്‍വലിക്കപ്പെടുന്ന താരത്തിന് എവിടെ നിന്നും പുറത്തേക്ക് പോവാം

ഇനി മുതല്‍ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യപ്പെടുന്ന താരങ്ങള്‍ക്ക് മൈതാനത്ത് നിന്ന് പുറത്തേക്ക് പോവാന്‍ ഹാഫ്ലൈനിലേക്ക് നടക്കേണ്ടതില്ല. ഏറ്റവും അടുത്തുള്ള ലൈന്‍ വഴി പുറത്തേക്ക് പോവാം.

ഗോള്‍ കീപ്പര്‍ക്ക് ബോക്സിനകത്തു വെച്ച് തന്നെ പന്ത് കൈമാറാം

ഗോള്‍ കീപ്പര്‍മാര്‍ അടിച്ച് തരുന്ന പന്തുകള്‍ ബോക്സിന് പുറത്ത് നിന്ന് മാത്രമേ താരങ്ങള്‍ക്ക് ഇതുവരെ സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇനി മുതല്‍ ബോക്സിനുള്ളില്‍ വെച്ച് തന്നെ ഗോള്‍ കീപ്പറുടെ കയ്യില്‍ നിന്ന് പന്ത് സ്വീകരിക്കാം.

കോച്ചുമാര്‍ക്ക് കാര്‍ഡ്

കോച്ചുമാരുടെ അച്ചടക്ക ലംഘനത്തിന് നേരിട്ട് മൈതാനത്ത് നിന്ന് പുറത്താക്കാന്‍ റഫറിമാരെ അനുവദിക്കുന്ന നിയമമായിരുന്നു ഇതുവരെ. എന്നാല്‍ ഇനി മുതല്‍ അച്ചടക്ക ലംഘനത്തിന് കോച്ചുമാര്‍ക്ക് മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ നല്‍കാന്‍ റഫറിമാര്‍ക്ക് കഴിയും.

web desk 1: