ഡല്‍ഹി മുഖ്യമന്ത്രിയും ആംഅദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണം. ഗുജറാത്തിലെ രാജ്‌കോട്ടില്‍ വച്ചാണ് സംഭവം നടന്നത്. ഖോദല്‍ദാം ക്ഷേത്രത്തിലെ ഗര്‍ബ ചടങ്ങിനിടെയാണ് ആക്രമം.
കെജ്രിവാളിനു നേരെ അക്രമി വെള്ളക്കുപ്പി എറിയുകയായിരുന്നു. കുപ്പി കെജ്രിവാളിന്റെ ദേഹത്ത് കൊണ്ടില്ല. അക്രമിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനെതിരെ എ.എ.പി ഇതുവരെ പരാതി നല്‍കിയിട്ടില്ല. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കെജ്രിവാള്‍ ഗുജറാത്തില്‍ എത്തിയത്.