X

മുന്നറിയിപ്പില്‍ മാറ്റം; മഴ കനക്കും; യെല്ലോ അലര്‍ട്ട് ഒന്‍പത് ജില്ലകളില്‍

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കൂടുതല്‍ യെല്ലോ അലര്‍ട്ട് ജില്ലകളില്‍ പ്രഖ്യാപിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്നാണ് പ്രവചനം. പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

 

webdesk11: