തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം. എക്സ്പ്രസ്, മെയിൽ, മെമു സർവീസുകളടക്കം 34 ട്രെയിനുകളുടെ വേഗം കൂടും. എട്ട്
ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
സമയമാറ്റം ഇങ്ങനെ
1.എറണാകുളം -തിരുവനനന്തപുരം വഞ്ചിനാട് എക്സ്പ്രസ് രാവിലെ 05.05ന് പുറപ്പെടും
2.കൊല്ലം- ചെന്നൈ എഗ്മൂർ ട്രെയിൻ ഉച്ചയ്ക്ക് 02.50ന് പുറപ്പെടും
3.എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് 10.25ന് പുറപ്പെടും
4.ഷൊർണ്ണൂർ- കണ്ണൂർ മെമു വൈകിട്ട് 05.00ന് പുറപ്പെടും
5.ഷൊർണൂർ- എറണാകുളം മെമു പുലർച്ചെ 4.30ന് പുറപ്പെടും
6.എറണാകുളം- ആലപ്പുഴ മെമു 07.50ന് പുറപ്പെടും
7.എറണാകുളം- കായംകുളം മെമു വൈകിട്ട് 06.05ന് പുറപ്പെടും
8.കൊല്ലം- എറണാകുളം മെമു രാത്രി 09.05ന് പുറപ്പെടും
9.കൊല്ലം- കോട്ടയം മെമു ഉച്ച കഴിഞ്ഞ് 2.40ന് പുറപ്പെടും
10.കായംകുളം- എറണാകുളം മെമു ഉച്ചതിരിഞ്ഞ് 3.20ന് പുറപ്പെടും.
ട്രെയിനുകൾ എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ട്
1.തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി രാത്രി 12.50ന് എത്തിച്ചേരും
2.എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് 10.00മണിക്ക് എത്തിച്ചേരും
3.ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് രാത്രി 12.30ന് എത്തിച്ചേരും
4.മംഗലൂരു- കോഴിക്കോട് എക്സ്പ്രസ് രാവിലെ 10.25ന് എത്തിച്ചേരും
5.ചെന്നൈ- കൊല്ലം അനന്തപുരം ട്രെയിൻ 11.15ന് എത്തിച്ചേരും
6.പൂണെ- കന്യാകുമാരി എക്സ്പ്രസ് 11.50ന് എത്തിച്ചേരും
7.മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് 04.45ന് എത്തിച്ചേരും
8.മംഗളൂരു- തിരുവനന്തപുരം ട്രെയിൻ രാവിലെ 09ന് എത്തിച്ചേരും
9.ബംഗളൂരു- കൊച്ചുവേളി എക്സ്പ്രസ് 9.55ന് എത്തിച്ചേരും
10.ഗുരുവായൂർ- തിരുവനന്തപുരം ഇന്‍റർസിറ്റി 09.45ന് എത്തിച്ചേരും.