പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഇളകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ആവശ്യപ്പെട്ടു.ഒരു വശത്തെ നാല് വീൽനട്ടുകളും ഇളകിയ നിലയിലാണ് കണ്ടെത്തിയത്.ഇതിനുപിന്നിൽ ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും നിലനിൽക്കുന്നുണ്ട്. പോലീസ് സ്വമേധയാ കേസെടുത്ത് ദുരൂഹത നീക്കണമെന്ന് അദ്ദേഹം ആവശ്യപ്പട്ടു.സിഎംഎസ് കോളേജിൽ എത്തി തിരികെ മടങ്ങുമ്പോഴായിരുന്നു കാറിന്റെ വീൽനട്ടുകൾ ഊരിയ നിലയിൽ കണ്ടെത്തിയത്. ചാണ്ടി ഉമ്മൻ സ്ഥിരമായി ഉപയോഗിച്ച കാറായിരുന്നില്ല ഇത്. വീൽനട്ട് ഇളകിയ നിലയിൽ കണ്ടതോടെ കാറിലുള്ളവർ ഇറങ്ങി ശരിയാക്കിയാണ് യാത്ര തുടങ്ങിയത്.