X

സൂക്ഷിക്കണം കിഡ്‌നി കാന്‍സര്‍

ഡോ. ജോര്‍ജ് സി ജോസഫ്
ഡോ. മണികണ്ഠന്‍

 

പ്രാരംഭഘട്ടത്തില്‍ വലിയ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുകയും പെട്ടെന്ന്തന്നെപടര്‍ന്ന്പിടിക്കുകയും ചെയ്യുന്ന അര്‍ബുദങ്ങളില്‍ പ്രധാനപ്പെട്ടവയാണ് വൃക്കയെ ബാധിക്കുന്ന കാന്‍സറുകള്‍. ഇന്റര്‍ നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ പ്രൊജക്ട്‌സിന്റെ കണ്ടെത്തലുകളനുസരിച്ച് 2012ല്‍ 338000 രോഗികളിലായിരുന്നു ഒരു വര്‍ഷം പുതിയതായി വൃക്കയെ ബാധിക്കുന്ന കാന്‍സര്‍ രോഗ നിര്‍ണ്ണയം നടത്തിയിരുന്നതെങ്കില്‍ 2020 ആയപ്പോഴേക്കും ഈ സംഖ്യ 413000 ആയി വര്‍ധിച്ചിരുന്നു. അതായത് ലോകത്ത് ഏറ്റവും വേഗത്തില്‍ വര്‍ധിക്കുന്ന കാന്‍സര്‍ രോഗങ്ങള്‍ വൃക്കയെ ബാധിക്കുന്നതാണെന്ന് സാരം.

രോഗ നിര്‍ണ്ണയം നടത്തപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടെങ്കിലുംരോഗം മൂലം മരണമടയുന്നവരുടെ നിരക്ക് 1990 മുതല്‍തന്നെ ഏറെക്കുറെ വര്‍ധനവില്ലാതെ പിടിച്ച്‌നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട് എന്നതാണ് ഈവര്‍ഷത്തെ ലോക കിഡ്‌നി കാന്‍സര്‍ ദിനം ആചരിക്കുമ്പോഴുള്ള വലിയ ആശ്വാസം. നൂതനമായ നിരവധി ചികിത്സാരീതികളുടെ ആവിര്‍ഭാവത്തോടെ വൃക്കയിലെ കാന്‍സറിനുള്ള പ്രതിരോധത്തില്‍ വലിയതോതിലുള്ള മറ്റങ്ങള്‍ സംഭവിച്ച്കഴിഞ്ഞിരിക്കുന്നു. വൃക്കയിലെ കോശങ്ങള്‍ അനിയന്ത്രിതമായിവളര്‍ന്ന് വിഭജിച്ച് മുഴകള്‍, വളര്‍ച്ചകള്‍, പാടുകള്‍ മുതലായവയായി രൂപാന്തരപ്പെടുന്നതാണ് വൃക്കയിലെ കാന്‍സര്‍.

വിവിധ തരത്തിലുള്ളകാന്‍സറുകള്‍ വൃക്കയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇതില്‍ റീനല്‍ സെല്‍ കാര്‍സിനോമ യാണ് ഏറ്റവും സാധാരണയായി കാണപ്പെടുന്ന കാന്‍സര്‍ വിഭാഗം. റീനല്‍ അഡിനോകാര്‍സിനോമ , ഹൈപ്പര്‍ നെഫ്രോമ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. വൃക്കയിലെ റീനല്‍ പെല്‍വിസില്‍ കാണപ്പെടുന്ന മറ്റൊരുതരം കാന്‍സറാണ് ട്രാന്‍സിഷിനല്‍ സെല്‍ കാര്‍സിനോമ . ഇത് മൂത്രാശയ കാന്‍സറുമായി സാദൃശ്യമുള്ളതാണ്. കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്നതാണ് വില്‍മ്‌സ്ട്യൂമര്‍ . ഇത് പ്രായമായവരില്‍ കാണപ്പെടുന്ന കാന്‍സറില്‍ നിന്ന് വ്യത്യാസമുള്ളാണ്. പൊതുവെ നാല്‍പത് വയസ്സിനു മുകളിലുള്ളവരിലാണ് കൂടുതലായും വൃക്കയിലെ കാന്‍സര്‍ കാണപ്പെടുന്നത്. എന്നാല്‍ നാല്‍പ്പത് വയസിനു താഴെ പ്രായമുള്ളവര്‍ പൂര്‍ണ്ണമായുംസുരക്ഷിതരാണെന്ന് കരുതുകയും ചെയ്യരുത്. വൃക്കയിലെ കാന്‍സറിന് ഏതെങ്കിലും ഒരു പ്രത്യേക കാരണം മാത്രമായി ചൂണ്ടിക്കാണിക്കല്‍ പ്രായോഗികമല്ല. എങ്കിലും പുകവലി, അമിതവണ്ണം, രക്താതിസമ്മര്‍ദ്ദം എന്നിവയുള്ളവരില്‍ രോഗ സാധ്യത കൂടുതലായി കാണപ്പെടുന്നുണ്ട്.

പുകവലിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് രോഗബാധിതനാകാനുള്ള സാധ്യത രണ്ട് മടങ്ങ് നിലനില്‍ക്കുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘകാല ഡയാലിസിസ് നടത്തുന്നവരിലും വൃക്കയിലെ രണ്ട് മടങ്ങ് ചിലപ്പോള്‍ കാണപ്പെടാറുണ്ട്.വിവിധ ചികിത്സാരീതികള്‍ വൃക്കയിലെ കാന്‍സറിന് അനുവര്‍ത്തിക്കാറുണ്ട്. രോഗത്തിന്റെ സ്റ്റേജ്, മുഴയുടെ വലുപ്പം, രോഗിയുടെ ആരോഗ്യം തുടങ്ങിയവ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ പരിഗണിച്ചശേഷം വിദഗ്ധനായ ഡോക്ടറുടെ മേല്‍നോട്ടത്തിലാണ് ചികിത്സ തീരുമാനിക്കുക. വൃക്കയിലെ കാന്‍സറിന് സ്വീകരിക്കപ്പെടുന്ന പ്രധാനപ്പെട്ടതും അതിനൂതനമായതുമായചികിത്സാരീതിയാണ് ജറ്റഡ് തെറാപ്പി. ഉള്ളില്‍ കഴിക്കാവുന്ന മരുന്ന് (പ്രധാനമായും ഗുളിക) ഉപയോഗിച്ച് മുഴയിലെ രക്തക്കുഴലുകളുടെ വളര്‍ച്ച തടയുന്നു. പ്രധാന ചികിത്സാരീതികളിലൊന്ന് ശസ്ത്രക്രിയതന്നെയാണ്. രോഗ ബാധിതമായ വൃക്ക/വൃക്കയുടെ ഭാഗം നീക്കം ചെയ്യുന്ന രീതി (ചലുവൃലരീോ്യ)യാണിത്. വൃക്കയിലെ മുഴയുള്ള ഭാഗം മാത്രം നീക്കം ചെയ്യുന്ന പാര്‍ഷ്യല്‍ നെഫ്രക്ടമി (ജമൃശേമഹ ചലുവൃലരീോ്യ), വൃക്ക, അഡിനല്‍ ഗ്രന്ഥി, ചുറ്റുമുള്ള കലകള്‍ എന്നിവ നീക്കംചെയ്യേണ്ടി വരുന്ന റാഡിക്കല്‍ നെഫ്രക്ടമി (ഞമറശരമഹ ചലുവൃലരീോ്യ) എന്നിങ്ങനെ രണ്ട് രീതിയിലുള്ള ശസ്ത്രക്രിയകളുണ്ട്.

ഇന്ന് ലോക കിഡ്‌നി കാന്‍സര്‍ ദിനം. മേയ്ത്ര ആശുപത്രി കിഡ്‌നി രോഗ വിദഗ്ദ്ധനാണ് ലേഖകന്‍

Test User: