X

അഭിപ്രായപ്രകടനം കുറ്റകരമാവുമ്പോള്‍

പ്രത്യേക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ച് മുമ്പേ നിശ്ചയിച്ചു കഴിഞ്ഞ അജണ്ടകള്‍ക്കനുസൃതമായി നിയമങ്ങള്‍ കൊണ്ട്‌വരുന്ന പ്രവണത കുറച്ചുകാലങ്ങളായി എല്ലാ നാട്ടിലും കണ്ടുവരുന്നുണ്ട്. ഏറ്റവും പുതിയതായി ലക്ഷദ്വീപില്‍ നടപ്പിലാക്കാന്‍ കൊണ്ടുവന്ന നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധവും അത്തരം നിയമങ്ങള്‍ക്കെതിരെ അഭിപ്രായം പറയുകയോ പ്രതിഷേധിക്കുകയോ ചെയ്തവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്‌വരെ എത്തിനില്‍ക്കുന്നു നീതിനിര്‍വഹണത്തിലെ ഈ പ്രത്യേക ശുഷ്‌കാന്തി. നിയമനിര്‍മ്മാണത്തിലെയും നീതിനിര്‍വഹണത്തിലെയും പോരായ്മകളും വിവേചനവും കുറ്റകരമായ നിലയില്‍ അധപ്പതിച്ച സ്ഥിതിവിശേഷത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ രണ്ടാണ്. ഒന്നാമതായി ‘ശിലേിശേീി ീള ഹമം’ അഥവാ ‘നിയമനിര്‍മ്മാണത്തിന്റെ ലക്ഷ്യം’ എന്നതും രണ്ടാമതായി ‘ാലി െൃലമ’ അഥവാ ‘കുറ്റകരമായ ഉദ്ദേശ ലക്ഷ്യം’ ഒരു കുറ്റാരോപിതന്റെ ഉള്ളില്‍ ഉണ്ടായിരുന്നോ എന്നതും.
ജനാധിപത്യവ്യവസ്ഥയില്‍ നിയമനിര്‍മ്മാണ പ്രക്രിയയില്‍ ജനഹിതത്തിനായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. ലക്ഷദ്വീപിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചാല്‍ ‘നിയമ നിര്‍മ്മാണത്തിന്റെ ലക്ഷ്യം’ വഴിമാറി പോകുന്നത് മനസ്സിലാക്കാന്‍ കഴിയും. ജനങ്ങള്‍ ഇതുവരെ അനുഭവിച്ചുകൊണ്ടിരുന്ന സ്വാതന്ത്ര്യത്തിന്മേലും അവകാശങ്ങളിലുമാണ് ഒരു സുപ്രഭാതത്തില്‍ കൊണ്ടുവന്ന നിയമപരിഷ്‌കാരങ്ങളിലൂടെ കൈകടത്തി അവരുടെ സൈ്വര്യജീവിതം തടസ്സപ്പെടുത്തുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്. മാധ്യസ്ഥതയിലൂടെയാണെങ്കിലും തീര്‍ത്തു പോകുന്ന പ്രശ്‌നങ്ങള്‍മാത്രം അഭിമുഖീകരിക്കുന്ന ജനസമൂഹത്തിനുമേല്‍ ഗുണ്ടാനിയമം നടപ്പിലാക്കാന്‍ നിര്‍ബന്ധിത തീരുമാനം കൈക്കൊള്ളുമ്പോള്‍ നിയമനിര്‍മ്മാണത്തിന്റെ ആത്യന്തിക ലക്ഷ്യം പിന്നെയും വഴികള്‍ മാറി സഞ്ചരിക്കുന്നു. പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ മാത്രമായുള്ള ഒരു നിയമമായി അത് മാറി പോകുന്നു.

സൗന്ദര്യവത്കരണത്തിന്റെ പേരുപറഞ്ഞ് ആവശ്യമായ മാലിന്യശേഖരണ, സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കാതെ തെങ്ങും തേങ്ങയും അനുബന്ധ ഉത്പന്നങ്ങളും മത്സ്യബന്ധനവും പ്രധാന വരുമാനമാര്‍ഗമായ ഒരു പ്രദേശത്ത് മാലിന്യം സംസ്‌കരിക്കാത്തതിന്റെ പേരില്‍ ഭീമമായ പിഴ ചുമത്തുന്നതിലെ സാമാന്യ യുക്തി എന്താണ്? പുതുതായി കൊണ്ടുവന്ന നിയമങ്ങളുടെ മറവില്‍ ഒരു ജനവിഭാഗം ഉപയോഗിച്ചിരുന്ന ഭൂമി ടൂറിസത്തിന്റെ പേരില്‍ വന്‍കിട കുത്തകകള്‍ക്ക് കൈമാറാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് മസ്സിലാക്കുമ്പോള്‍ വ്യക്തിപരവും സമൂഹത്തിന്റെ ഒറ്റക്കെട്ടായും ഉള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വഭാവികമല്ലേ? ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഗുണ്ടാനിയമത്തിന്റെ ‘ശിലേിശേീി ീള ഹമം’ എന്നത് മുമ്പേ തീരുമാനിച്ച അജണ്ടകള്‍ നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ആയുധം എന്നതിലേക്ക് ചുരുങ്ങിപോകുന്നു. സ്വന്തം ജനതയെ വിശ്വാസത്തില്‍ എടുക്കാതെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന നിയമങ്ങള്‍ പ്രതിഷേധം വിളിച്ചുവരുത്തും എന്ന് ആര്‍ക്കാണ് അറിയാത്തത്.

ഇനിയാണ് കുറ്റകരമായ ഉദ്ദേശ ലക്ഷ്യ(ാലി െൃലമ) ത്തിന്റെ പ്രസക്തി. ഒരാള്‍ കുറ്റവാളിയായി കണക്കാക്കപ്പെടുന്നത് ആ കുറ്റം ചെയ്തതിന്റെ ഉദ്ദേശം അഥവാ ലക്ഷ്യംകൂടി പരിഗണിച്ചാണ്. പൂര്‍ണ്ണമായ ബോധ്യത്തോടെ ഒരാള്‍ ഒരു കുറ്റകൃത്യം ചെയ്താല്‍, അതിന്മേല്‍ ആ വ്യക്തി പൂര്‍ണമായും ഉത്തരവാദിയും (രീാുഹലലേ ഹശമയശഹശ്യേ) നിയമം അനുശാസിക്കുന്ന ശിക്ഷക്ക് അര്‍ഹനും ആയിരിക്കും.

നേരെമറിച്ച് ഒരു നിയമം മൂലം സമൂഹത്തിനോ വ്യക്തിക്കോ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് മനസ്സിലായാല്‍, അതിന്റെ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുവേണ്ടിയും പിന്‍വലിപ്പിക്കാന്‍വേണ്ടിയും (കര്‍ഷക സമരം ഉദാഹരണം) ഉള്ള ശ്രമങ്ങളുടെ ഭാഗമായി പ്രതിഷേധിച്ചാല്‍ അവിടെ എന്താണ് മെന്‍സ്രിയ? അവിടെ ഒരിക്കലും കുറ്റകരമായ ഉദ്ദേശത്തോടെയുള്ള പ്രവൃത്തി അല്ല അത്, നേരെ മറിച്ച് പുതുതായി കൊണ്ടുവന്ന നിയമം തന്നെ ആണ് അത്തരമൊരു പ്രതിഷേധത്തിന് കാരണമായത്. അങ്ങനെവന്നാല്‍ പ്രതിഷേധങ്ങളോ അഭിപ്രായപ്രകടനങ്ങളോ എങ്ങനെ കുറ്റകരം ആവും? നീതിനിര്‍വഹണ, നിയമനിര്‍മ്മാണപ്രക്രിയക്ക്‌മേല്‍ സമൂഹത്തിനുള്ള വിശ്വാസ്യത നഷ്ടമാകാതിരിക്കാന്‍ ‘ശിലേിശേീി ീള ഹമം’ എപ്പോഴും നിയമം ബാധകമാകുന്ന ജനങ്ങളെ കണക്കിലെടുത്തായിരിക്കണം. ‘നിയമം നിയമവ്യവസ്ഥയെ തകര്‍ക്കാനുതകുന്നതാവരുത്. ഒരിക്കലും നിയമം ബാധകമാകുന്ന സമൂഹത്തെ മറന്നുകൊണ്ടായിരിക്കരുത് അവര്‍ക്കുവേണ്ടിയുള്ള നിയമങ്ങള്‍.

Test User: