കോഴിക്കോട്: ചന്ദ്രിക പ്രചാരണ, നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട്, വയനാട് ജില്ലാ സംയുക്ത യോഗം ഇന്ന് രാവിലെ 10 മണിക്ക് കോഴിക്കോട് ചന്ദ്രിക ഓഫീസില്‍ ചേരും. മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സംസാരിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലെ മുസ്‌ലിംലീഗ് സംസ്ഥാന ജില്ലാ ഭാരവാഹികള്‍, മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് മേഖല കമ്മിറ്റികളുടെ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍, ചന്ദ്രിക കോ-ഓര്‍ഡിനേറ്റര്‍മാര്‍, പോഷക സംഘടന ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍, തദ്ദേശ സ്വയംഭരണ, ജനറല്‍ സെക്രട്ടറിമാര്‍, തദ്ദേശ സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളിലെ മുസ്‌ലിംലീഗ് പ്രതിനിധികള്‍ പങ്കെടുത്തു.
ചന്ദ്രിക പ്രചാരണ സംഗമം; കോഴിക്കോട്, വയനാട് ജില്ലാ മുസ്‌ലിംലീഗ് യോഗം
Tags: chandrika
Related Post