കോഴിക്കോട്: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയംനേടിയവരെ ‘ചന്ദ്രിക’ദിനപത്രം ആദരിക്കുന്നു. ചന്ദ്രിക 90ാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായാണ് ‘വിജയമുദ്ര’ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 10മണിക്ക് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ നടക്കുന്ന പരിപാടി ഹൈദരലി ശിഹാബ് തങ്ങള്‍ ഐ.എ.എസ് അക്കാദമി ഡയറക്ടര്‍ കെ സംഗീത് ഉദ്ഘാടനം ചെയ്യും. എസ്.എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്ക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിലൂടെ 100 ശതമാനം സ്‌കോളര്‍ഷിപ്പോടുകൂടി ഡോപ്പ നീറ്റ് കോച്ചിംഗ് സ്ഥാപനത്തിലെ ഡോക്ടര്‍മാരോടൊപ്പം പ്ലസ് വണ്‍, പ്ലസ്ടു ഇന്റര്‍ഗ്രേറ്റഡ് സ്‌കൂളില്‍ പഠിച്ച് ഡോക്ടറാകാനുള്ള അവസരവും ചന്ദ്രിക ഒരുക്കുന്നു. ജൂബിലി ഹാളില്‍ നടക്കുന്ന ആപ്റ്റിറ്റിയൂഡ് ടെസ്റ്റിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പ് നിശ്ചയിക്കുക.
ഉച്ചക്ക് ശേഷം രണ്ട് മണിക്ക് നടക്കുന്ന സെഷന്‍ ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30 നടക്കുന്ന സമാപന ചടങ്ങില്‍ ഫാറൂഖ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ.ആയിഷ സ്വപ്‌ന മുഖ്യാതിഥിയാകും. രാവിലെ മുതല്‍ വൈകീട്ട് വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ മോട്ടിവേഷന്‍ക്ലാസ്, ടാല്‍റോപ്പ് ക്ലാസ്, ഇക്ലാറ്റ് ക്ലാസ് തുടങ്ങി വിവിധ സെഷനുകളുണ്ടാകും.