X

ചന്ദ്രിക എജ്യു എക്‌സല്‍ വിദ്യാഭ്യാസ പ്രദര്‍ശനങ്ങള്‍ക്ക് ഇന്ന് തുടക്കം

ചന്ദ്രിക വിദ്യാഭ്യാസ പ്രദർശന പരിപാടിയായ എജ്യൂ – എക്‌സൽ 2024ന് ഇന്ന് കോഴിക്കോട് മെജസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ തുടക്കമാകും. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ പാസായ വിദ്യാർത്ഥികൾക്കും യു ജി വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വഴികാട്ടിയായി മാറുന്ന എജ്യു എക്‌സൽ വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായി വിവിധ സെമിനാറുകൾ, സ്‌കോളർഷിപ്പ് അവസരങ്ങൾ, വിവിധ കരിയർ, മോട്ടിവേഷൻ സ്പീക്കർമാർ, വിദ്യാഭ്യാസ വിദഗ്ദ്ധർ തുടങ്ങിയവരുമായി സംവദിക്കാൻ അവസരം, വിദേശ വിദ്യാഭ്യാസ സാധ്യതകളെ കുറിച്ചുള്ള ചർച്ച വേദി ഉൾപ്പടെ വിദ്യാർത്ഥികൾക്ക് ഉപകാര പ്രദമായ നിരവധി സെഷനുകളുണ്ടാകും.

ഫുൾ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ആദരിക്കും. ചന്ദ്രിക വിജയമുദ്ര A+ എന്ന പേരിൽ സംഘടിപ്പിക്കുന്ന എ പ്ലസ് കാരെ ആദരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://chandrikanavathi.in/ ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

2024 മെയ് 14, 15 മെജസ്റ്റിക്ക് ഓഡിറ്റോറിയം കോഴിക്കോട്, പതിനെട്ടിന് മഞ്ചേരി വി പി ഹാൾ, ഇരുപതിന് തിരൂർ തുഞ്ചൻ മെമ്മോറിയൽ ഹാൾ, ഇരുത്തി രണ്ടിനു കണ്ണൂർ സാധു ഓഡിറ്റോറിയം, ഇരുപത്തി അഞ്ചിന് വയനാട് , ഇരുപത്തി ഏഴ് പട്ടാമ്പി, മുപ്പതിനു കൊല്ലം എന്നീ പരിപാടികൾക്ക് ശേഷം ജൂൺ ഒന്നിന് ആലുവയിൽ നടക്കുന്ന പരിപാടിയോട് കൂടി സമാപിക്കുമെന്നു ചന്ദ്രിക ഡെപ്യുട്ടി ജനറൽ മാനേജർ എസ്. മുഹമ്മദ് നജീബ് അറിയിച്ചു.

webdesk14: