കോഴിക്കോട്: സംസ്ഥാനത്തെ ദളിത്, ആദിവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമാവുന്ന തരത്തില്‍ വര്‍ത്തമാനപത്രം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചന്ദ്രികാ പ്രചാരണ കാമ്പയിനിന്റെ ഭാഗമായി വനിതാ ലീഗ്, ദളിത് ആദിവാസി കോളനികളില്‍ പത്രം ലഭ്യമാക്കും. പിന്നോക്ക ദളിത് ആദിവാസി ജനവിഭാഗങ്ങള്‍ക്ക് വേണ്ടി എക്കാലത്തും നില കൊണ്ടിട്ടുള്ള ചന്ദ്രിക ഈ മേഖലയിലെ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് വാര്‍ത്തകളില്‍ വലിയ പ്രാധാന്യം നല്‍കാറുണ്ട്. എല്ലാ ജനവിഭാഗങ്ങളിലേക്കും വാര്‍ത്തകള്‍ ലഭ്യമാക്കുക എന്ന വലിയ സാമൂഹ്യ ഉത്തരവാദിത്വം കൂടിയാണ് ഇതോടെ വനിതാലീഗ് ഏറ്റെടുക്കുന്നത്. എല്ലാ ദിവസവും വിവിധ സ്ഥലങ്ങളിലുള്ള കോളനികള്‍ക്ക് പത്രം എത്തിക്കാന്‍ ജില്ല മണ്ഡലം കമ്മിറ്റികള്‍ വഴി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാടും ജനറല്‍സെക്രട്ടറി പി കുല്‍സുവും അറിയിച്ചു.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ടലുലോയലൃ 7 തിങ്കളാഴ്ച അട്ടപ്പാടി ആദിവാസി മേഖലയില്‍ നടത്തും.
തുടര്‍ന്ന് ജില്ലാ മണ്ഡലം പഞ്ചായത്ത് മുന്‍സിപ്പല്‍ സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ക്യാമ്പയിനിന്റെ പ്രചരണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെയും വരിക്കാരാക്കും. സംസ്ഥാന , ജില്ല ,മണ്ഡലം പഞ്ചായത്ത് , വാര്‍ഡ് തല മുഴുവന്‍ ഭാരവാഹികളും നിര്‍ബന്ധമായും വരിക്കാരാകാനും വനിതാ ലീഗ് ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ തീരുമാനമായി.
സ്ത്രീപക്ഷ മുന്നേറ്റങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ഒരുക്കുന്ന നടപടികള്‍ക്കും മറ്റും വലിയ പ്രാധാന്യം ഈ പത്രം നല്‍കുന്നുണ്ട്. സെന്‍സേഷനപ്പുറം സ്ത്രീകളുടെ മാനാഭിമാനത്തിന് കോട്ടംതട്ടാത്ത രൂപത്തില്‍ വാര്‍ത്തകള്‍ നല്‍കാനുള്ള തന്റെടം എന്നും സ്വീകരിച്ചു പോന്നതാണ് ഈ മാധ്യമം.സ്ത്രീ വിദ്യാഭ്യാസത്തിനും നവോത്ഥാനത്തിനും ചന്ദ്രിക നല്‍കിയ പങ്ക് വിസ്മരിക്കാന്‍ കഴിത്തതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പുതിയ കാലത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളും ദളിത് പ്രശ്‌നങ്ങളിലുള്ള ഇടപെടലുകളും അട്ടപ്പാടിയിലും മുത്തങ്ങയിലും മതികെട്ടാനിലായാലും ചന്ദ്രിക എടുത്ത നിലപാടുകള്‍ സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും
ദളിത് ആദിവാസി മേഖലകളിലേക്ക് സ്ഥിരമായി പത്രം ലഭ്യമാക്കുന്നത് അത്തരം നിലപാടുകള്‍ ക്കുള്ള അംഗീകാരമായി കൂടി വനിതാലീഗ് കാണുന്നു.
യോഗത്തില്‍ സീമ യഹിയ, ഷാഹിന നിയാസി, റസീന അബ്ദുല്‍ ഖാദര്‍ , പി. സഫിയ,ആയിഷ താഹിറ, ബീഗം സാബിറ, റോഷ്‌നി ഖാലിദ്, സെറീന ഹസീബ്, ബ്രസീലിയ, സബീന മറ്റപ്പള്ളി, സാജിത സിദ്ദീഖ് എന്നിവര്‍ പങ്കെടുത്തു.