X

ചന്ദ്രിക കാമ്പയിന്‍: ജനുവരി 15 നകം ക്വാട്ട പൂര്‍ത്തീകരിക്കണം: സാദിഖലി തങ്ങള്‍

മലപ്പുറം: ചന്ദ്രികയുടെ വാര്‍ഷിക ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ മുസ്ലിം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയരക്ടറും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. കാമ്പയിനുമായി ബന്ധപ്പെട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്ന തിയതി ജനുവരി 15വരെ നീട്ടിയതായും തങ്ങള്‍ കൂട്ടിചേര്‍ത്തു.

പാര്‍ട്ടി മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ വരിക്കാരായ കൗണ്‍സിലര്‍മാര്‍ നിര്‍ബന്ധമായും വരിസംഖ്യ പുതുക്കി ചന്ദ്രികയുടെ വരിക്കാരാവണം. ക്വാട്ട പൂര്‍ത്തീകരിക്കാത്ത ശാഖാ, പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികള്‍, പോഷകഘടകങ്ങള്‍, സര്‍വിസ് സംഘടനകള്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് നിശ്ചയിച്ച ക്വാട്ട വേഗത്തില്‍ പൂര്‍ത്തിയാക്കി ലിസ്റ്റും തുകയും ജനുവരി 15നകം ചന്ദ്രിക ഓഫീസില്‍ എത്തിക്കണം. കമ്മിറ്റികള്‍ക്ക് നിശ്ചയിച്ച ക്വാട്ട പൂര്‍ത്തികരിച്ച റിപ്പോര്‍ട്ട് ജില്ലാ ചുമതലയുള്ള നിരീക്ഷകന്‍മാര്‍ മുഖേന സംസ്ഥാന കമ്മിറ്റിയെ ഏല്‍പ്പിക്കണമെന്നും സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു.

webdesk13: