ഗൂഡല്ലൂര്‍: ചന്ദ്രിക പ്രചാരണ കാമ്പയിന് തമിഴ്‌നാട് നീലഗിരി ജില്ലയില്‍ മികച്ച മുന്നേറ്റം. ആദ്യഘട്ട വരിക്കാരുടെ ലിസ്റ്റും തുകയും മുസ്്‌ലിംലീഗ് നീലഗിരി ജില്ലാ പ്രസിഡന്റ് ബാപ്പുഹാജി നെലാകോട്ട , ചന്ദ്രിക ഡി ജി എം നജീബ് ആലിക്കലിന് കൈമാറി. പിന്നോക്ക തോട്ടംതൊഴില്‍ മേഖലയായ നീലഗിരിയുടെ കാര്‍ഷിക വൈജ്ഞാനിക വളര്‍ച്ചക്ക് പതിറ്റാണ്ടുകളായി കൂടെ നില്‍ക്കുകയും അവരുടെ മുന്നേറ്റങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി നിരന്തരം ശബ്ദിക്കുകയും ചെയ്യുന്ന പത്രമാണ ചന്ദ്രികയെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി വട്ടക്കളരി ഹനീഫ, എസ്.ടി.യു ദേശീയ ട്രഷറര്‍ മജീദ് എരുമാട് ,എം മുസ്്തഫ, സബാദ് പാടന്തറ ,അബ്ദുറഹിമാന്‍ കുട്ടി, കുഞ്ഞാവ ഹാജി, അബ്ദുല്‍ ബാരി, ഫൈസല്‍ ഫൈസി, ഉണ്ണിമൊയ്തീന്‍, മുജീബ് മുകളില്‍, ഹനീഫ ഫൈസി, അഷ്‌റഫ് ദേവാല, അബ്ദുറഹിമാന്‍ മദനി, കോയ എല്ലാമല, ബഷീർ നെലാകോട്ട എന്നിവർ സംസാരിച്ചു .നീലഗിരിയില്‍ ചന്ദ്രിക കാമ്പയിന്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചു.