കോഴിക്കോട്: ചന്ദ്രിക എജ്യു എക്സലിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനവും ശില്പശാലയും ‘ചന്ദ്രിക ഔറ എജ്യുഎക്സ്പോ 2024’ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ചടങ്ങില്‍ പി.എം.എ സലാം, ഡോ. എം.കെ മുനീര്‍, ഉമ്മര്‍ പാണ്ടികശാല, മുന്‍വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, പാറക്കല്‍ അബ്ദുല്ല, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, അബ്ദുറഹിമാന്‍ കല്ലായി, എ.ഐ.ഇ.സി.എ നാഷണല്‍ പ്രസിഡന്റ് മനോജ് മണ്ണായത്തൊടി, ഭാരതീയ എഞ്ചിനീയറിങ് സയന്‍സ് ആന്റ് ടെക്നോളജി ഇന്നോവേഷന്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ നിതിന്‍ കുമാര്‍, പി.എം.എ സമീര്‍, പത്രാധിപര്‍ കമാല്‍ വരദൂര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നജീബ് അലിക്കല്, കെ എം സല്‍മാന്‍, എ.ബി.സി ഇവന്റ്സ് ഡയറക്ടര്‍ സാബിഖ്, തുടങ്ങിയവര്‍ പങ്കെടുത്തു.
ചന്ദ്രിക ഔറ എജ്യുഎക്സ്പോ 2024 ഡിസംബര്‍ 7, 8 ദിവസങ്ങളില്‍ കെ.എം.സി.സിയുടെ സഹകരണത്തോടെ അജ്മാനിലെ ഉമ്മുല്‍ മുഅ്മിന്‍ ഓഡിറ്റോറിയത്തിലാണ് നടക്കുക. പ്രോഗ്രാമില്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള യൂണിവേഴ്സിറ്റിയുടെ പ്രതിനിധികളും പങ്കെടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദര്‍ശനവും നടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദര്‍ശനത്തിന്റെ ലോഗോ ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ പ്രകാശനം ചെയ്തു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി കേരളത്തിലെ വിവിധ ജില്ലകളില്‍ നടന്ന ചന്ദ്രിക എജ്യു എക്സലിന്റെ തുടര്‍ച്ചയായാണ് മിഡില്‍ ഈസ്റ്റില്‍ ചന്ദ്രിക ഔറ സംഘടിപ്പിക്കുന്നത്.