X

മതേതരത്വവും സൗഹൃദവും ചന്ദ്രികയുടെ ലക്ഷ്യം: തങ്ങള്‍

ചന്ദ്രിക നവീകരണ പദ്ധതിയുടെ ഭാഗമായി ദുബൈ കെഎംസിസി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്ത് ചന്ദ്രിക മാനേജിംഗ് ഡയറക്ടര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു. യഹിയ തളങ്കര, പി.കെ അന്‍വര്‍ നഹ, പുത്തൂര്‍ റഹ് മാന്‍, ഇ.അഹമ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ്, ഇബ്രാഹിം എളേറ്റില്‍ തുടങ്ങിയവര്‍ സമീപം

ദുബൈ: ജനാധിപത്യ സമൂഹത്തില്‍ മതേതരത്വവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്ന വേറിട്ട പത്രമാണ് ചന്ദ്രികയെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ചന്ദ്രിക മാനേജിംഗ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചന്ദ്രിക നവീകരണ പദ്ധതിയുടെ ഭാഗമായി ദുബൈ കെഎംസിസി അല്ബലറാഹ വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. എം.ടി വാസുദേവന്‍ നായരെ പോലുള്ള സാഹിത്യ പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ ചന്ദ്രികയ്ക്കായി. ഐക്യവും സൗഹാര്‍ദ്ദവുമാണ് സമൂഹത്തിന്റെ കരുത്ത്. അതതു കാത്തുസൂക്ഷിക്കലാണ് ചന്ദ്രികയുടെ ദൗത്യം-അദ്ദേഹം പറഞ്ഞു.

 

സമൂഹത്തില്‍ പിന്തള്ളപ്പെട്ട് പോയ ഒരു ജനവിഭാഗത്തിന്റെ ശബ്ദമാണ് ചന്ദ്രികയെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ് എം.പി പറഞ്ഞു. പിന്നാക്കക്കാരന്റെ ഉയര്‍ച്ചയും താഴ്ചയും തിരിച്ചറിയാന്‍ പഠിപ്പിച്ച പത്രമാണ് ചന്ദ്രിക. അവരുടെ ചിന്തയും കാഴ്ചയുമായി മാറിയ പത്രം നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.സമൂഹത്തിന്റെ കണ്ണായി മാറിയ ചന്ദ്രിക കാലഘട്ടത്തിനനുസരിച്ച മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണന്നും മുസ്ലിം ലീഗ് ദേശീയ ട്രഷററും നിയമസഭാ പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചന്ദ്രിക നവീകരണ പദ്ധതി വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രിക സമൂഹത്തില്‍ പ്രസരിപ്പിച്ച നന്മയും നല്ല മൂല്യങ്ങളും വിസമരിക്കാനാവില്ലെന്നു ചന്ദ്രിക ഡയറക്ടര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു.

 

പി.കെ അന്‍വര്‍ നഹ അധ്യക്ഷനായി. ചന്ദ്രിക ഡയറക്ടര്‍ പി.എം.എ ഷമീര്‍, യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, സി.കെ.വി യൂസുഫ്, യഹ്യ തളങ്കര, ഡോ. അന്വ.ര്‍ അമീന്‍, കെ.എച്ച്.എം അഷ്റഫ്, ഹാഷിം തങ്ങള്‍, നിസാര്‍ തളങ്കര, അഷ്റഫ് പള്ളിക്കണ്ടം, ഇ.കെ ബക്കര്‍, അബൂബക്കര്‍, സൂപ്പി പാതിരിപ്പറ്റ, സംസ്ഥാന കെഎംസിസി ഭാരവാഹികളായ മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, ഉസ്മാന്‍ പി. തലശ്ശേരി, ആര്‍. ഷുക്കൂര്‍, എം.എച്ച് മുഹമ്മദ്കുഞ്ഞി, എന്‍.കെ ഇബ്രാഹിം, ഹസൈനാര്‍ തോട്ടുംഭാഗം, അഷ്റഫ് കൊടുങ്ങല്ലൂര്‍, കെ.എം.സി.സി ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

chandrika: