ഒക്ടോബർ 5 മുതൽ 25 വരെ നടക്കുന്ന ചന്ദ്രിക വാർഷിക കാമ്പയിൻ വൻ വിജയമാക്കുന്നതിന് രംഗത്തിറങ്ങാൻ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്ററുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.രാജയത്തിന്റെയും ജനതയുടെയും പുരോഗതിക്കും മതമൈത്രി കാത്തു സൂക്ഷിക്കുന്നതിനും പിന്നോക്ക വിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും 90 വര്ഷമായി നിരന്തരം പ്രയത്നിക്കുന്ന അഭിമാനകരമായ പാരമ്പര്യമുള്ള ചന്തരികയുടെ പ്രചാരണം ഊർജ്ജിതമാക്കാൻ മുസ്‌ലിം ലീഗ് ഘടകങ്ങളും അഭ്യുദയകാംക്ഷികളും രംഗത്തിറങ്ങണം.
ബ്രിട്ടീഷ് സർക്കാരിന്റെ കാലം മുതൽ ഭരണകൂടങ്ങളുടെ അവഗണനയ്ക്കും അവകാശ നിഷേധങ്ങൾക്കും പാത്രമായി ഇരുളിൽ കഴിയേണ്ടി വന്ന ജനവിഭാഗങ്ങളിൽ അറിവും ആത്മബലവും പകർന്ന് അവരെ രാഷ്ട്രീയ പ്രബുദ്ധമായ സംഘടിത ശക്തിയാക്കി മാറ്റുന്നതിൽ ചന്ദ്രിക വഹിച്ച പങ്ക് ചരിത്രത്തിൽ രേഖപ്പെട്ടതാണ്.നാടിന്റെ സാമൂഹിക വിദ്യാഭ്യാസ വളർച്ചയിൽ അതുല്യ സംഭാവനകൾ അർപ്പിച്ചതാണ് ചന്ദ്രികയുടെ കർമ്മപഥം .രാജ്യത്തിന്റെയു സംസ്ഥാനത്തിന്റെയും രാഷ്ട്രീയ പൊതുമണ്ഡലം സംകീർണ്ണമായ സാഹചര്യത്തി ലൂടെയാണ് കടന്നുപോകുന്നത്.ഭരണകൂട ഭീകരത രാജയത്തിന്റെ പാരമ്പര്യത്തെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
വിയലക്കയറ്റം കൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥ.അഴിമതിയിലും സ്വജനപക്ഷ പാതത്തിലും പെട്ട് ഭരണകൂടങ്ങൾക്ക് മുഖം നഷ്ടപ്പെട്ടിരിക്കുന്നു. ജനവിരുദ്ധവും മനുസ്യത രഹിതവുമായ ഇത്തരം സമീപനങ്ങളെ തുറന്നു കാണിക്കുന്നതിനും, വേട്ടയാടപ്പെടുന്ന മനുഷ്യരുടെ വേദനകൾ ലോകത്തിന് മുന്നിൽ അറിയിക്കാനും ആദര്ശ ധീരതയാറാണ മാധ്യമ സ്ഥാപനങ്ങൾ അനിവാര്യമാണ്.90 അധികാര കേന്ദ്രനഗളുടെ തിന്മയോട് രാജിയാകാതെ ധീരമായ ചുവടുകളോടെ മുന്നേറിയ പാരമ്പര്യമാണ് ചന്ദ്രികയ്ക്ക് ഉള്ളത്.നവതി ആഘോഷണങ്ങളുടെ നിറവിൽ ജ്വലിച്ചു നിൽക്കുകയാണ് ചന്ദ്രിക.ഇതുമായി ബന്ധപ്പെട്ട വിവിധ പരിപാടികളാണ് നടക്കുന്നത്.ഇനിയും സമൂഹത്തിന്റെ കണ്ണും കാതും നയവുമായി പ്രവർത്തിക്കാൻ ചന്ദ്രികയ്ക്ക് കഴിയട്ടെ .തുടർന്നുള്ള പ്രയാണത്തിനു എല്ലാവരും കരുത്തേകണമെന്നും തങ്ങൾ പറഞ്ഞു.