X

ഇനി രണ്ടുമണിക്കൂറിൽ താഴെ ;എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഐ എസ് ആർ ഒ

ചാന്ദ്രയാൻ- 3 ന്റെ സോഫ്റ്റ് ലാൻഡിംഗിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐഎസ്ആർഒ. അറിയിച്ചു.വൈകിട്ട് 5.44 ന് തന്നെ സോഫ്റ്റ് ലാൻഡിങ് തുടങ്ങുമെന്നും ഐഎസ്ആർഒ അറിയിച്ചു. ഓട്ടോമാറ്റിക് ലാൻഡിംഗ് സീക്വൻസ് ആരംഭിക്കാനുള്ളതെല്ലാം സജ്ജമായി കഴിഞ്ഞു. നിശ്ചയിച്ച സ്ഥലത്തേക്ക് ലാൻഡർ മൊഡ്യൂൾ എത്തുന്നതിനുള്ള കാത്തിരിപ്പ് 5.44 ന് തന്നെ തുടങ്ങും.5.20 ന് തന്നെ ഇത് സംബന്ധിച്ച പ്രവർത്തനങ്ങളുടെ തത്സമയ സംപ്രേക്ഷണം ആരംഭിക്കുമെന്നും ഐ എസ് ആർ ഒ ട്വീറ്റ് ചെയ്തു.

ബുധൻ വൈകിട്ട്‌ 6.04ന്‌ ചാന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്‌റ്റ്‌ലാൻഡ്‌ ചെയ്യും. ദക്ഷിണ ധ്രുവത്തിലെ മാൻസിനസ് സി, സിം പെലിയസ് എൻ ഗർത്തങ്ങളുടെ മധ്യേയുള്ള സമതലത്തിലാണ്‌ ലാൻഡിങ്‌.ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യൻ ദൗത്യം ഇറങ്ങാൻ പോകുന്നത്. വൈകിട്ട് 5.44 മുതൽ 6.04 വരെ പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.

webdesk15: